സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടതെന്ന് ബിജെപി എംഎല്‍എ; മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണം

നാഷണല്‍ ഡസ്ക്
Monday, August 3, 2020

പാട്‌ന: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടതാണെന്ന് ബീഹാറിലെ ബിജെപി എംഎല്‍എ നീരജ് ബബ്‌ലു. മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താരത്തിന്റെ ബന്ധു കൂടിയാണ് നീരജ് ബബ്‌ലു.

നീരജിന്റെ ആവശ്യത്തെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും പിന്തുണച്ചു. കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈ എടുക്കുന്നില്ലെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിച്ചിരുന്നു.

×