നടന്‍ സുശാന്ത് സിങിന്റെ മരണം: റിയ ചക്രബര്‍ത്തി അടക്കം 33 പേര്‍ക്കെതിരെ 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

നാഷണല്‍ ഡസ്ക്
Friday, March 5, 2021

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കം 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.

റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബര്‍ത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ടുപേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

×