17000 കിലോ ഈന്തപ്പഴത്തില്‍ കുട്ടികള്‍ക്ക് കൊടുത്തത് മൂന്നേ മുക്കാല്‍ കിലോ മാത്രം ! ഈന്തപ്പഴം നല്‍കാമെന്നു പറഞ്ഞ് സ്വപ്‌ന വഞ്ചിച്ചത് പാവപ്പെട്ട കുട്ടികളെ ? വാഗ്ദാനം നല്‍കിയത് സ്‌പെഷ്യല്‍ സ്‌കൂളിലേയും ബഡ്‌സ് സ്‌കൂളിലേയും 40000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാമെന്ന്. മുന്തിയ ഇനം ഈന്തപ്പഴം എത്തിയത് മന്ത്രിമാരുടെയും ഉന്നതരുടെയും വീടുകളില്‍ ! ഈന്തപ്പഴത്തിന്റെ ഉന്നത ബന്ധം അന്വേഷിച്ച് കസ്റ്റംസ്

author-image
Berlin Mathew
Updated On
New Update

publive-image

കൊച്ചി: ഈന്തപ്പഴം നല്‍കാമെന്നു പറഞ്ഞ് സ്വപ്‌ന സുരേഷും കൂട്ടരും പറ്റിച്ചത് പാവപ്പെട്ട കുട്ടികളെയും. സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളിലും ബഡ്‌സ് സ്‌കൂളുകളിലുമായി 40000 കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് 15 കുട്ടികള്‍ക്ക് മാത്രമാണ് ഈന്തപ്പഴം നല്‍കിയത്.

Advertisment

ഇതിനു ശേഷം ആര്‍ക്കും ഈന്തപ്പഴം നല്‍കിയിട്ടില്ല. ഒരു കുട്ടിക്ക് 250 ഗ്രാം വീതം ഈന്തപ്പഴം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 2017 മെയ് 26നാണ് പദ്ധതി തുടങ്ങിയത്.

ഈ പദ്ധതിക്കായി 17000 കിലോ ഈന്തപ്പഴമാണ് നയതന്ത്ര ചാനലിലൂടെ എത്തിച്ചത്. ഇതിന് പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുവാദവും വാങ്ങിയിരുന്നു. എന്നാല്‍ ഇതു വിതരണം ചെയ്തിട്ടില്ലാത്തതിനാല്‍ ഈന്തപ്പഴം എവിടെപ്പോയി എന്നാണ് പ്രധാന ചോദ്യം.

അതിനിടെ ഈന്തപ്പഴ വിതരണത്തില്‍ കസ്റ്റംസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈന്തപ്പഴം ആര്‍ക്കൊക്കെ കൊടുത്തു എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ കേസിന്റെ നിലനില്‍പ്പും സംശയത്തിലാണ്.

അതിനിടെ കൊണ്ടുവന്ന മുന്തിയ ഇനം ഈന്തപ്പഴം പല ഉന്നതരുടെയും വീടുകളിലെത്തിയെന്നും പറയപ്പെടുന്നു. ഉന്നതരുമായി ബന്ധം സ്ഥാപിക്കാനും സ്വപ്‌ന ഈന്തപ്പഴം ഉപയോഗിച്ചുവെന്നു കസ്റ്റംസ് കരുതുന്നു.

swapna suresh
Advertisment