Advertisment

സ്വിസ്സ് കേരളാ വനിതാ ഫോറം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
ബാസൽ . മലയാള സംസ്ക്കാരത്തിന്റെ തനിമയും, കാരുണ്യത്തിന്റെ കരസ്പർശവും ഒത്തുചേർന്ന സായാഹ്നമൊരുക്കി സ്വിസ്സ് - കേരളാ വനിതാ ഫോറം . നമ്മുടെ ചരിത്രത്തിലൂടെയും, കലകളിലൂടെയും, രുചി വൈവിധ്യങ്ങളിലൂടെയുമുള്ള ഒരു യാത്ര കൂടിയായി മാറി കലാ സായാഹ്നം .
publive-image
ബാസലിലെ ഓബർവില്ലിൽ ,കലാപരിപാടികൾ വനിതാ ഫോറം ടീം അംഗങ്ങൾ ഭന്ദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ലീനാ കുളങ്ങര ഭാഷയുടെയും, ദേശത്തിന്റെയും അതിർവരബുകളില്ലാതെ എത്തിച്ചേർന്ന എല്ലാ അതിഥികൾക്കും സ്വാഗതം ആശംസിച്ചു.
publive-image
പ്രധാന അതിഥിയായി എത്തിയ ദൈവശാസ്ത്ര ഗവേഷകയും, ഭാരത സംസ്ക്കാരവുമായി ദീർഘകാല ബന്ധവുമുള്ള ക്ലൗഡിയ ഷൂളർ സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്റെ എബ്ലം സൂചിപ്പിക്കുന്നതു പോലേ ഒരു വശത്ത് കേരളത്തിന്റെ ഭൂപ്രക്യതിയുടെ വൈവിധ്യവും മറുവശത്ത് സ്വിസ്സ് പതാകയിലെ കുരിശും ഒരുമിച്ചു ചേർന്ന് മധ്യത്തിൽ ഉൽഭവിക്കുന്ന തൂവെള്ള വർണ്ണം നമ്മയുടെ സ്നേഹത്തിന്റെ കാരുണ്യ ത്തിന്റെ പ്രകാശമായി മാറട്ടെ എന്ന് ആശംസിച്ചു .
publive-image
ഉഷസ് പയ്യപ്പിള്ളി ഒരുക്കിയ ഭാരതത്തെ കുറിച്ചും പ്രത്യേകിച്ച് കേരളത്തെ കുറിച്ചുമുള്ള ഡിയ ഷോയും ,സാൻദ്ര മുക്കോംതറയിലും, പേർളി പെരുമ്പള്ളിയും ആലപിച്ച വിവിധ ഗാനങ്ങളും ,കലാശ്രീ നൃത്ത വിദ്യാലയത്തിലെയും, കലാനികേതൻ സ്കൂളിലെയും പ്രതിഭകൾ ഒരുക്കിയ മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് ഡാൻസ് തുടങ്ങിയ വിവിധ കലാരൂപങ്ങളും വേദിയിൽ കലാകാരന്മാർ അവതരിപ്പിച്ചു .ബോളിവുഡ് ഗാനങ്ങൾ ആലപിച്ചപ്പോൾ കാണികൾ നൃത്ത ചുവടുകളോടെ അതേറ്റെടുത്തു
publive-image
ടോം കുളങ്ങര, മനു മുണ്ടക്കലിൽ , ചെറിയാൻ കാവുങ്കൽ എന്നിവർ പാചകത്തിനു നേതൃത്വം നൽകി . പ്രസിഡന്റ് ലീനാ കുളങ്ങര സ്വാഗതം ആശംസിച്ചു.ആൻസി കാവുങ്കൽ പരിപാടിയുടെ മോഡറേറ്ററും , ദീപ മാത്യൂ സാംസ്ക്കാരിക സായാഹ്നം വൻ വിജയമാക്കാൻ സഹായിച്ച എല്ലാവർക്കു നന്ദി പറയുകയും ചെയ്തു.

പരിപാടിയുടെ ആൽബം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Advertisment