മലയാളികളുടെ 'അമ്മ മനസ്സിന്' അനുശോചനം

New Update

publive-image

Advertisment

സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റസർലന്‍ഡിലെ സഹൃദയ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹയായ സുഗതകുമാരി ടീച്ചർ പെയ്തൊഴിഞ്ഞ ഒരു രാത്രി മഴപോലെ അരങ്ങൊഴിഞ്ഞു.

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, തളിര്‍ മാസികയുടെ പത്രാധിപർ, പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറി അങ്ങനെ നിരവധി സാമൂഹിക സാംസ്‌കാരിക വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന ടീച്ചറിന്റെ വേർപാട് മലയാളക്കരക്ക് തീരാ നഷ്ടമാണെന്ന് ചങ്ങാതിക്കൂട്ടം അനുസ്മരിച്ചു.

മണ്ണിനെയും, മരങ്ങളേയും, മനുഷ്യ മനസ്സുകളേയും സ്നേഹിച്ചു തീരാതെ സുഗതകുമാരി ടീച്ചർ കടന്നു പോയിരിക്കുന്നു. ടീച്ചർക്ക് ചങ്ങാതിക്കൂട്ടത്തിന്റെ ആദരാഞ്ജലികൾ.

 

Switzerland news
Advertisment