Advertisment

സ്വിറ്റ്‌സർലൻഡിൽ 1,111 പേര്‍ മഹാമാരിക്ക് കീഴടങ്ങി , കൊവിഡ് 19 രോഗികളുടെ എണ്ണം 28 , 000 ലേക്ക്

New Update

സൂറിച്ച്:  ഫെഡറൽ കൗൺസിൽ ഘട്ടംഘട്ടമായി രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

Advertisment

ഏപ്രിൽ 27 മുതൽ ആദ്യഘട്ടമായി ബാർബർ ഷോപ്പുകൾ ഫിസിയോ തെറാപ്പി സെന്ററുകൾ, ഔട്ട് പേഷ്യന്റ് വിഭാഗം, ഡെന്റൽ ക്ലിനിക്കുകൾ, പൂക്കടകൾ, വിവിധ കടകൾ, ഗാർഡൻ ഷോപ്പുകൾ തുടങ്ങിയവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ചു തുടങ്ങും.

publive-image

മരണാനന്തര ശുശ്രൂഷകളിൽ കുടുംബാംഗങ്ങളെ പങ്കെടുക്കുവാൻ അനുവദിക്കും. സൂപ്പർ മാർക്കറ്റുകളിലൂടെ വീണ്ടും അവശ്യ സാധനങ്ങളല്ലാത്ത ചരക്കുകളുടെ വിൽപ്പന അനുവദിക്കും.

ആദ്യഘട്ടത്തിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ സ്‌കൂളുകൾ മെയ് 11 ന് തന്നെ പ്രവർത്തിക്കണമോ എന്ന കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും. നിലവിൽ സ്‌കൂളുകൾ മെയ് പതിനൊന്നിനാണ് തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മൂന്നാം ഘട്ടമായി അപ്പർ പ്രൈമറി വൊക്കേഷണൽ ക്ളാസുകൾ ജൂൺ 8 മുതൽ തുറന്നു പ്രവർത്തിക്കും. പബ്ലിക് ലൈബ്രറികൾ, വിനോദ കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവ മെയ് അവസാനം വരെ അടഞ്ഞുകിടക്കും.

രാജ്യത്ത് മാർച്ച് 16 മുതലാണ് 26 സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ നിലവിൽ വന്നത്.

ഇതനുസരിച്ച് ബാറുകൾ. റസ്റ്റോറന്റുകൾ, സ്പോർട്സ് സെന്ററുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചു പൂട്ടിയിരുന്നു. ഏപ്രിൽ ഫെഡറൽ കൗൺസിൽ ഈ സുരക്ഷാ നടപടികൾ ഒരാഴ്ച കൂടി ദീർഘിപ്പിച്ചു.

രാജ്യത്ത് ഇതുവരെ 27 404 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. മരണമടഞ്ഞതാകട്ടെ 1,111 പേരും.

കോവിഡ് രോഗികൾ രാജ്യത്ത് നിലവിൽ ഇങ്ങനെ;

0 - 9  - 105

10 - 19 - 717

20 - 29 - 3 276

30 - 39 - 3 609

40 - 49 - 4 304

50 - 59 - 5 642

60 - 69 - 3 378

70 - 79 - 2 681

80 + - 3 519

രോഗികളിൽ 54 ശതമാനം, അതായത് 14 716 പേർ സ്ത്രീകളും 46 ശതമാനം, 12 524  പേർ പുരുഷന്മാരുമാണ്.

മരണമടഞ്ഞവരിൽ 60 ശതമാനം പേർ, അതായത് 665  പേർ പുരുഷന്മാരും 40 ശതമാനം, അതായത്  444 പേർ സ്ത്രീകളുമാണ്. മരിച്ചവരിൽ 20 - 29 വയസിനിടയിൽ 1, 30 - 39 വയസിനിടയിൽ 4 പേർ, 40 - 49 വയസിനിടയിൽ 2 , 50 - 59 വയസിനിടയിൽ 21 പേർ, 60 - 69 വയസിനിടയിൽ 84  പേർ, 70 - 79 വയസിനിടയിൽ 240 , 80 ന് മുകളിൽ 757  പേരുമാണ്.

Advertisment