Advertisment

സാഹചര്യങ്ങൾ കണ്ടറിഞ്ഞ് സേവന പ്രവർത്തനങ്ങൾ ശക്തമാക്കുക - സയ്യിദ് ഖലീൽ തങ്ങൾ

New Update

publive-image

Advertisment

കുവൈത്ത്: സാഹചര്യങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞു ഇടപെടുക എന്നത് ഏറ്റവും ഉദാത്തമായ ഇസ്ലാമിക ദൗത്യമാണെന്നും അപരന് ആശ്വാസമരുളുന്ന സാന്ത്വന സേവന പ്രവർത്തനങ്ങൾ കൂടിയടങ്ങിയതാണ് മതത്തിൻ്റെ അകകാമ്പ് എന്നും കേരള മുസ്ലിം

ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു.

കോവിഡ് മഹാമാരി വിതക്കുന്ന ഭീഷണിയുടെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആഹ്വാനത്തെ തുടർന്ന് നോർക്കയുമായി സഹകരിച്ച് ഐ.സി.എഫ് ഗൾഫ് കൗൺസിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാൻ്റിൻ്റെ കുവൈറ്റ് തല

ധനസമാഹരണം വൻ വിജയമാക്കിയ കുവൈറ്റിലെ ഐ.സി.എഫ് പ്രവർത്തകരെ അനുമോദിക്കാൻ ചേർന്ന വെബ് കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗൾഫ് കൗൺസിൽ കമ്മിറ്റി നൽകിയ ടാർജറ്റിൻ്റെ ഇരട്ടിയോളം സംഖ്യ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സ്വരുപിച്ച് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുവൈറ്റ് ഐ.സി.എഫിൻ്റെ യൂണിറ്റ്, സെൻട്രൽ, നാഷണൽ ഘടകങ്ങളിലെ മുഴുവൻ പ്രവർത്തകരെയും ഭാരവാഹികളെയും

അദ്ദേഹം അനുമോദിച്ചു.

ഇയ്യിടെ നാട്ടിൽ വെച്ച് മരണമടഞ്ഞ കുവൈറ്റ് ഐ.സി.എഫ് മുൻ സാരഥി കെ പി അബൂബക്കർ ഹാജിയെ പ്രവർത്തക കൺവൻഷൻ അനുസ്മരിക്കുകയുണ്ടായി. കുവൈറ്റ് ഐ.സി.എഫ് പ്രസിഡൻ്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഗൾഫ് കൗൺസിൽ വെൽഫയർ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു .

ഐ.സി.എഫ് ഗൾഫ് കൗൺസിൽ അധ്യക്ഷൻ സയ്യിദ് ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഫിനാൻസ് സെക്രട്ടറി സയ്യിദ് ഹബീബ് തങ്ങൾ, മറ്റു ജി.സി.

നേതാക്കളും ആശംസകളർപ്പിച്ചു. അബ്ദുല്ല വടകര സ്വാഗതവും സമീർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

kuwait news icf kuwait
Advertisment