Advertisment

ഗ്രേറ്റ് ബ്രിട്ടൻ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരം ഇന്ന്

New Update

publive-image

Advertisment

യുകെ: ഗ്രേറ്റ് ബ്രിട്ടൻ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും. കുടുംബങ്ങൾക്കയി നടത്തുന്ന ഈ മത്സരത്തിൽ രൂപതയുടെ വിവിധ മിഷൻ സെന്ററുകളിൽ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. വളരെ ഉത്സാഹത്തോടും പ്രാര്ഥനയോടുംകൂടി ഈ ചരിത്രപഠനത്തിന്റെ ഭാഗമാകുന്ന എല്ലാ കുടുംബങ്ങൾക്കും ബൈബിൾ അപ്പസ്റ്റലേറ്റ് ടീമിന്റെ പ്രാർത്ഥനാശംസകൾ.

നമ്മുക്ക് പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരും തലമുറക്കും ഒട്ടും മങ്ങലേൽക്കാതെ പകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെ സഹായിക്കട്ടെ. സഭയെ അറിയുക, നമ്മുടെ സഭയെ സ്നേഹിക്കുക. ഇപ്രകാരം സ്നേഹത്തിന്റെ വലിയ കൂട്ടായ്മയായ സഭയിലേക്ക് നമ്മുടെ കുടുംബങ്ങളെ നമ്മുക്ക് ചേർത്തുനിർത്താം.

രണ്ട് ഘട്ടങ്ങളായിട്ട് ഓൺലൈൻ ആയി നടത്തുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്ന് നടക്കുക. മത്സരങ്ങൾ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള യൂസർ ഐഡിയും പാസ്‌വേർഡും ഇതിനോടകം ഓരോരോരുത്തരുടേയും രജിസ്റ്റേർഡ് ഈമെയിലിൽ പ്രാക്ടീസ് ടെസ്റ് മത്സരങ്ങൾക്ക് മുൻപ് തന്നെ അയച്ചിട്ടുണ്ട്.

രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്ക് പ്രവേശിക്കും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്.

രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക. http://smegbbiblekalotsavam.com/?page_id=719

uk news
Advertisment