ദുബായ്: ഐസിസി ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഇതുവരെ ഇന്ത്യൻ ടീം പാകിസ്ഥാനോട് തോറ്റിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ തങ്ങളുടെ ജീവിതത്തിൽ തന്നെ ഏറ്റവും അധികം മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിനമാണ് ഇന്നലെ കടന്നുപോയത്. പാകിസ്ഥാൻ എതിരായ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ 10 വിക്കറ്റ് തോൽവിയാണ് വിരാട് കോഹ്ലിയും സംഘവും നേരിടേണ്ടി വന്നത്.
ദുബായിൽ നടന്ന ഗ്രൂപ്പ് 2 ലെ സൂപ്പർ 12 ന്റെ ആദ്യ മത്സരത്തിൽ 10 വിക്കറ്റിന് പരാജയപ്പെട്ടതോടെ 29 വർഷത്തിന് ശേഷം പാകിസ്ഥാനെതിരെ ലോകകപ്പ് മത്സരത്തിൽ തോൽക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറി.
തങ്ങളുടെ ചിരവൈരികളോട് ഉജ്ജ്വലമായ വിജയത്തോടെ പാകിസ്ഥാൻ തങ്ങളുടെ ടി20 ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിച്ചു. മത്സരത്തിൽ ബാബർ അസം (68 റൺസ് ), റിസ്വാൻ (79 റൺസ് ) എന്നിവർ ബാറ്റിങ് മികവാണ് ഇന്നലെ പാകിസ്ഥാൻ ടീമിന്റെ 10 വിക്കറ്റ് ജയം എളുപ്പമാക്കിയത്.
17.5 ഓവറിൽ 152 റൺസിന് ഇന്ത്യയെ തോൽപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ പാകിസ്ഥാൻ അവരുടെ ആദ്യത്തെ 10 വിക്കറ്റ് വിജയം രേഖപ്പെടുത്തി. ഒരു ടി20യിൽ ഏതെങ്കിലും എതിരാളിക്കെതിരെ 10 വിക്കറ്റിന് പാകിസ്ഥാൻ നേടിയ ആദ്യ വിജയമാണിത്, ആദ്യമായി ഇത്രയും മാർജിനിൽ തോറ്റതിന്റെ അപമാനം ഇന്ത്യയും നേരിട്ടു. ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്റ്റാൻഡാണ് 152.
226 റൺസ് നേടിയ പാക്കിസ്ഥാനെതിരായ ടി20യിൽ കോഹ്‌ലി ആദ്യമായി പുറത്താകുന്നതും ഈ മത്സരത്തിലാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്.
ഇന്നലത്തെ തോൽവിക്ക് പിന്നാലെ നാണക്കേടിന്റെ മറ്റൊരു നേട്ടം കൂടി നായകൻ വിരാട് കോഹ്ലിക്ക് സ്വന്തം പേരിലാക്കി മാറ്റുവാൻ സാധിച്ചു.ഇത് വരെ ഐസിസി ലോകകപ്പുകളിൽ പാക് ടീമിനോട് തോറ്റിട്ടില്ല എന്നുള്ള ഇന്ത്യൻ ടീം റെക്കോർഡാണ് ഇന്നലെ തകർക്കാൻ പാകിസ്ഥാൻ ടീമിനും നായകൻ ബാബർ അസമിനും സാധിച്ചത്.
തുടർച്ചയായ 12 മത്സരങ്ങളിൽ ലോകകപ്പ് വേദിയിൽ പാകിസ്ഥാൻ ടീമിനെ തോൽപ്പിക്കാനായ ഇന്ത്യൻ ടീമിന് ഈ ദയനീയ തോൽവി ഒരു തിരിച്ചടിയാണ്. പാകിസ്ഥാൻ ടീമിനോട് ലോകകപ്പിൽ തോൽക്കുന്ന ആദ്യത്തെ ഇന്ത്യൻ ടീം നായകനായി മാറിയ വിരാട് കോഹ്ലി നേരത്തെ ഇന്ത്യൻ ടീം 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനോട് തോറ്റപ്പോഴും ക്യാപ്റ്റനായിരുന്നു.
ഈ തോൽവിയോടെ ഐസിസി ലോകകപ്പ് ചരിത്രത്തിലും ഒപ്പം ഐസിസിയുടെ ഒരു ടൂർണമെന്റിലും പാകിസ്ഥാൻ ടീമിനോട് തോറ്റ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി മാറി.
ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം ഒരു കളിയിൽ 10 വിക്കറ്റ് തോൽവി വഴങ്ങിയത്. ഒപ്പം പാകിസ്ഥാൻ ടീം ആദ്യമായിട്ടാണ് ഒരു ടി 20 മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചത്.