Advertisment

തൈമൂർ തനിക്കായി ഒരുക്കിയ സ്പെഷ്യൽ വിഭവത്തിന്റെ ചിത്രം പങ്കുവെച്ച് കരീന കപൂർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് താരങ്ങളായ കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകനാണ് തൈമൂർ അലി ഖാൻ. താരപുത്രന് സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുണ്ട്. തൈമൂറിന്റെ രസകരമായ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അടുത്തിടെയാണ് സെയ്ഫ് അലി ഖാനെയും കരീനയെയും കുക്കിംഗ് പഠിപ്പിക്കുന്ന തൈമൂറിന്റെ ചിത്രം വളരെയധികം ശ്രദ്ധനേടിയത്.

ഇപ്പോഴിതാ, ‘അമ്മ കരീനയ്ക്കായി ഒരു സ്പെഷ്യൽ സാലഡ് ഒരുക്കിയിരിക്കുകയാണ് കുട്ടി ഷെഫ് തൈമൂർ. പച്ചക്കറികളും പാസ്തയുമൊക്കെ ചേർത്താണ് തൈമൂർ സാലഡ് ഒരുക്കിയിരിക്കുന്നത്. പാസ്ത സാലഡ് ആണെങ്കിലും കൂടുതലും പച്ചക്കറികൾ ഉൾപ്പെടുത്താനാണ് കിം ഇഷ്ടപ്പെടുന്നതെന്ന് കരീന സാലഡിന്റെ ചിത്രത്തിനൊപ്പം കുറിക്കുന്നു. കിം എന്നാണ് തൈമൂറിനെ കുടുംബാംഗങ്ങളും ആരാധകരും വിളിക്കുന്നത്.

ലോക്ക്ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വീടിനുള്ളിൽ ഇരിക്കാൻ തീരെ ഇഷ്ടമില്ലാത്ത കുട്ടിയാണ് തൈമൂർ. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്.

മുഖത്ത് ചായം പൂശി കൊടുത്തും, പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്‌ഫും നിയന്ത്രിച്ചത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും.

bollywood cinema
Advertisment