മുംബൈ: തെക്കന്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രില്‍ എട്ടിന് നാലുപേര്‍ക്കും ഏപ്രില്‍ 11ന് രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്.
/sathyam/media/post_attachments/1Ea31yu5EPfIiXopPm1w.jpg)
രോഗം ബാധിച്ച ജീവനക്കാരെ ഹോട്ടലില്‍ സമ്പര്‍ക്ക വിലക്കിലാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമാക്കിയില്ല.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി ഹോട്ടല്‍ തുറന്നുകൊടുത്തിരുന്നു. ഇവരില്‍ നിന്നാകാം വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്.