Advertisment

താ​ജ്മ​ഹ​ലി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി മുഴക്കിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

New Update

ആ​ഗ്ര: താ​ജ്മ​ഹ​ലി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ഫ​രീ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ന് രാ​വി​ലെ 10.30നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

Advertisment

publive-image

താ​ജ്മ​ഹ​ലി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ഇ​ക്കാ​ര്യം പോ​ലീ​സ് താ​ജ്മ​ഹ​ലി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു. ഇ​തോ​ടെ സ​ന്ദ​ര്‍​ശ​ക​രെ മു​ഴു​വ​ന്‍ പു​റ​ത്തി​റി​ക്കി താ​ജ്മ​ഹ​ല്‍ അ​ട​ച്ചു.

പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി. സ്ഫോ​ട​ക വ​സ്തു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​യാ​ള്‍ വി​ളി​ച്ച ഫോ​ണും പോലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.താ​ജ്മ​ഹ​ല്‍ പ​രി​സ​ര​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ കു​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും ഏ​ത് നി​മി​ഷ​വും പൊ​ട്ടി​ത്തെ​റി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഫോ​ണി​ലൂ​ടെ​യു​ള്ള സ​ന്ദേ​ശം.

tajmahal bomb case arrest
Advertisment