ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ എല്ലാ സ്മാരകങ്ങളും തുറക്കാൻ കേന്ദ്രം അനുമതി നൽകി. ഇന്ന് മുതൽ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചു.
മു​ൻക​രു​ത​ലോ​ടെ പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കും. മാസ്ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണം.സന്ദർശകർക്ക് ഓൺലൈൺ ടിക്കറ്റിലൂടെമാത്രമാണ് പ്രവേശനം. കൗണ്ടിൽ ടിക്കറ്റ് വിൽപ്പന ഉണ്ടാകില്ല.
അതേസമയം, കൊവിഡ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങൾ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്. രണ്ടാം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് ഏപ്രിൽ 15ന് അടച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us