ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. നാളെ മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചു.
/sathyam/media/post_attachments/2dH90UA3j1Py3doOXqg7.jpg)
മുന്‍കരുതലോടെ പ്രവേശനം അനുവദിക്കും. മാസ്ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങള്‍ വിനോദ സഞ്ചാരികള്‍ പാലിക്കണം.
അതേസമയം, കൊവിഡ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങള്‍ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ട്. രണ്ടാം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് ഏപ്രില്‍ 15ന് അടച്ചത്.