/sathyam/media/post_attachments/nnlzDqiA6CzL5TupMOrN.jpg)
ചെന്നൈ: തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് പുതുതായി 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1075 ആയി. സംസ്ഥാനത്ത് ഇതുവരെ 11 പേരാണ് വൈറസ് കൊവിഡ് വൈറസ് ബാധ മൂലം മരമടഞ്ഞത്.
അഞ്ച് സർക്കാർ ഡോക്ടർമാർക്കും, രണ്ട് റെയിൽവേ ഡോക്ടർമാർക്കും, സ്വകാര്യ ആശുപത്രികളിലെ നാല് ഡോക്ടർമാർക്കും, അഞ്ച് നഴ്സുമാർക്കും കൊവിഡ് രോഗം ബാധിച്ചിട്ടുണ്ടെന്നാണ്പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചെന്നൈയില്‍ മാത്രം 199 കൊവിഡ് രോഗികളുണ്ട്. ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ക്കും ഒരേ ഉറവിടത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.