Advertisment

മലക്കപ്പാറയിലെ അതിർത്തി ചെക്ക്പോസ്റ്റ് തമിഴ്നാട് പൂർണമായും അടച്ചു.

New Update

അതിരപ്പിള്ളി : കൊറോണ വ്യാപനം തടയുന്നതിനായി   വാഹനങ്ങൾ കടത്തിവിടാതെ മലക്ക പ്പാറയിലെ അതിർത്തി ചെക്ക്പോസ്റ്റ് തമിഴ്നാട് പൂർണമായും അടച്ചു. ചാലക്കുടിയിൽനിന്ന് വാൽപ്പാറയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യബസ് ശനിയാഴ്ച രാവിലെ തടഞ്ഞ് തിരിച്ച യച്ചു. യാത്രക്കാർ ചെക്ക്പോസ്റ്റിലിറങ്ങി തമിഴ്‌നാട് ചേരൻ ട്രാൻസ്‌പോർട്ടിലാണ് വാൽപ്പാറയിലെത്തിയത്.

Advertisment

publive-image

തുടക്കത്തിൽ പ്രദേശവാസികളുടെ വാഹനങ്ങൾ വരെ കടത്തിവിട്ടിരുന്നില്ല. എന്നാൽ ഉച്ചയോടെ മലക്കപ്പാറയിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. ചെക്ക്പോസ്റ്റിനു സമീപം വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ തമിഴ്‌നാട് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

തമിഴ്‌നാട് പോലീസും വനപാലകരും ആരോഗ്യവകുപ്പ് അധികൃതരും മലക്കപ്പാറ ചെക്ക്പോസ്റ്റിൽ ക്യാമ്പുചെയ്യുന്നുണ്ട്. കോയമ്പത്തൂർ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച വൈകീട്ടോടെയാണ് ചെക്ക്പോസ്റ്റ് അടച്ചത്. മാർച്ച് 31 വരെയാണ് ചെക്ക്പോസ്റ്റ് അടയ്ക്കുതെ ന്നാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ അറിയിച്ചത്.

Advertisment