തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യെ കസ്റ്റഡിയിലെടുത്തിട്ട് 23 മണിക്കൂര്‍ പിന്നിടുന്നു...നടന്‍റെ വീട്ടില്‍ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യെ കസ്റ്റഡിയിലെടുത്തിട്ട് 23 മണിക്കൂര്‍ പിന്നിടുന്നു. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ നടന്‍റെ വീട്ടില്‍ രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.

Advertisment

publive-image

ദീപാവലിക്കു തിയറ്ററുകളിലെത്തിയ പണം വാരിയ സിനിമ ബിഗിലില്‍ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് വിജയ്ക്ക് കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്‍റര്‍ടെയിന്‍മെന്‍റ് ഓഫിസുകളില്‍ റെയ്ഡ് നടന്നിരുന്നു.

കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനായ അന്‍പു ചെഴിയന്‍റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. നടനു നല്‍കിയ പ്രതിഫലം സംബന്ധിച്ച്‌ അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് വിജയ് യെ കസ്റ്റഡിയിലെടുക്കാന്‍ കാരണം.

വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒന്‍പതിനാണ് ഇസിആര്‍ റോഡിലെ വീട്ടിലെത്തിച്ചത്. അപ്പോള്‍ തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നത്.

tamil superstar vijay custody
Advertisment