ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിവസം തോറും വര്‍ധിക്കുന്നു. തമിഴ്‌നാട്ടില്‍ എട്ട്ഡോക്ടര്‍മാര്‍ക്കും അഞ്ച് നേഴ്‌സുമാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം
ബാധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
/sathyam/media/post_attachments/Vhg0vaM5tM95qSWubNUR.jpg)
106 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,075 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ആകെ 11 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. ചെന്നൈ സ്വദേശിയായ 45 വയസുള്ള സ്ത്രീയാണ് ഇന്ന് മരണപ്പെട്ടത്.
കൂടുതല്‍ കൊവിഡ് ബാധിതരുള്ള ചെന്നൈയില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. അതേസമയം
മധുരയില്‍ ദിവസവേതനക്കാര്‍ പ്രതിഷേധവുമായി നിരത്തിലറങ്ങി. അവശ്യസാധനങ്ങള്‍ വാങ്ങാന്‍
പോലും കൈയ്യില്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.