നാഷണല്‍ ഡസ്ക്
Updated On
New Update
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് പേര്‍ മരിച്ചു. അപകത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടം.
Advertisment
/sathyam/media/post_attachments/hY09IXYFMwBdEDwnz2Gi.jpg)
അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ എല്ലാവരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം. രണ്ട് പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us