ത​മി​ഴ്നാ​ട്ടി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ന്‍ ക​വ​ര്‍​ച്ച ; ഏറ്റുമുട്ടലില്‍ കൊ​ള്ള​സം​ഘാം​ഗം കൊ​ല്ല​പ്പെ​ട്ടു

നാഷണല്‍ ഡസ്ക്
Wednesday, January 27, 2021

ചെ​ന്നൈ: ത​മി​ഴ്നാ​ട് സി​ര്‍​ക്ക​ഴി​യി​ല്‍ ജ്വ​ല്ല​റി ഉ​ട​മ​യു​ടെ ഭാ​ര്യ​യേ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി വ​ന്‍ ക​വ​ര്‍​ച്ച. ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ക​വ​ര്‍​ച്ച​ക്കാ​രി​ല്‍ ഒ​രാ​ളും കൊ​ല്ല​പ്പെ​ട്ടു.

ജ്വ​ല്ല​റി ഉ​ട​മ ധ​ന്‍​രാ​ജി​ന്‍റെ ഭാ​ര്യ ആ​ശ, മ​ക​ന്‍ അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ കൊ​ള്ള​സം​ഘാം​ഗ​മാ​യ മ​ണി​ബാ​ല്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ​സ്ഥാ​ന്‍​കാ​രാ​യ ക​വ​ര്‍​ച്ച​ക്കാ​രാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്.

ആ​ശ​യെ​യും അ​ഖി​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി 16 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ക​വ​ര്‍​ച്ച​ക്കാ​രെ പി​ന്തു​ട​ര്‍​ന്നു. ഇ​വ​രി​ല്‍ നാ​ല് പേ​രെ ഇ​രു​ക്കൂ​റി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി.

×