ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ 76 കൊവിഡ് വൈറസ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് . ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയര്‍ന്നു.
/sathyam/media/post_attachments/vpJkfn1dZ9tETrUSRCoQ.jpg)
രോഗം ബാധിച്ചു ഒരാള്‍കൂടി ഇന്ന് മരണമടഞ്ഞതോടെ കൊവിഡ് മരണസംഖ്യ സംസ്ഥാനത് 18 ആയി ഉയര്‍ന്നു. അതേസമയം, ഒരു ദിവസം 178 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. ഇതിനെത്തുടര്‍ന്ന് മൊത്തം രോഗം മാറിയവരുടെ എണ്ണം 635 ആയി ഉയര്‍ന്നു.
ഇതുവരെ 53,045 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 47168 പേരെ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3371 വെന്റിലേറ്ററുകളാണ് ലഭ്യമായിട്ടുള്ളത്. 29,074 ഐസോലേഷന്‍ ബെഡുകളാണ് സംസ്ഥാനത്ത് സജീകരിച്ചിട്ടുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.