Advertisment

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു

New Update

തൃശൂര്‍: കയ്പമംഗലം വഴിയമ്പലത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു. പള്ളിപ്പാടത്ത് ഇസ്മുവിന്റെ വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചാണ് അടുക്കള പൂര്‍ണമായും കത്തിനശിച്ചത്.

publive-image

പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന ഇസ്മു വാതില്‍ തുറന്നപ്പോള്‍ വീടിനകത്ത് നിറയെ പുകയായിരുന്നു. അയല്‍വാസികളെത്തി വെള്ളം പമ്പ് ചെയ്ത് തീയണച്ചു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. ഗ്യാസ് സിലിണ്ടറിലേക്കു തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

fridge tcr
Advertisment