ഏറ്റവും പുതിയ ഐ ഫോൺ - 14 സീരിസിലെ ഫോണുകൾക്ക് കേരളത്തിൽ ഓക്സിജൻ ഷോറൂമുകളിൽ ബുക്കിങ് തുടങ്ങി. ഓക്സിജന്റെ കേരളത്തിലെ ആദ്യ പതിപ്പ് ഗ്രൂപ് സിഇഒ ഷിജോ കെ തോമസ് ഉലകനായകൻ പദ്മഭൂഷൺ കമൽ ഹാസന് കൈമാറി

author-image
Vincent
Updated On
New Update

publive-image

കോട്ടയം : സെപ്റ്റംബർ 16 നു പുറത്തിറങ്ങിയ ഐ ഫോൺ - 14 സീരിസിലെ ഓക്സിജന്റെ കേരളത്തിലെ ആദ്യ പതിപ്പ് ഓക്സിജൻ ഗ്രൂപ് സി ഇ ഒ ഷിജോ കെ തോമസ് ഉലകനായകൻ പദ്മഭൂഷൺ കമൽ ഹാസന് നൽകി.

Advertisment

14 സീരിസിലുള്ള ഐ ഫോൺ -14, ഐഫോൺ - 14 പ്ലസ്, ഐഫോൺ - 14 പ്രോ, ഐഫോൺ - 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.


ക്യാമറയിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. വലിയ സെൻസറുള്ള മികച്ച ക്യാമറകളും ഓട്ടോ ഫോക്കസോടുകൂടിയ പുതിയ 12 എംപി സെൽഫി ക്യാമറയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് നിരവധി പുതുമകളുമായാണ് പ്രോ സീരീസ് അവതരിച്ചിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്.

publive-image

നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും.

ആപ്പിൾ ഇതിനെ ഡൈനാമിക് ഐലൻഡ് എന്നാണ് വിളിക്കുന്നത്. ഇതുവരെ ഒരു സ്മാർട്ട്ഫോണിലും ഇല്ലാത്ത സവിശേഷതയാണിത്. ഓക്സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

വില വിവരങ്ങൾക്കും മറ്റു അന്വേഷണങ്ങൾക്കുമായി 9020100100 ബന്ധപെടുക.

Advertisment