Advertisment

യൂട്യൂബ് പ്രീമിയം മെമ്പർമാർക്ക് ഏറ്റവും ഉയർന്ന വീഡിയോ ക്വാളിറ്റി എക്സ്പീരിയൻസ് നൽകുന്ന രീതിയിൽ ഐഒഎസ് ഡിവൈസുകളിലെ ആപ്പിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി യൂട്യൂബ്

author-image
Gaana
New Update

യൂട്യൂബ് പ്രീമിയത്തിൽ കൂടുതൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ഇതിനകം തന്നെ പ്രീമിയം മെമ്പർഷിപ്പ് എടുക്കുന്ന ആളുകൾക്ക് പരസ്യങ്ങളില്ലാതെ വീഡിയോ കാണാനുള്ള സൌകര്യം, ബാഗ്രൌണ്ട് പ്ലേ അടക്കമുള്ള നിരവധി ആകർഷകമായ ഫീച്ചറുകൾ നൽകുന്നുണ്ട്. ഇതിന് പുറമെ പ്രീമിയം വരിക്കാർക്ക്  ഉയർന്ന നിലവാരത്തിൽ  വീഡിയോ കാണാനുള്ള സൗകര്യവും യൂട്യൂബ്  നൽകുമെന്നാണ് റിപ്പോർട്ട് .

Advertisment

publive-image

യൂട്യൂബ് പ്രീമിയം മെമ്പർമാർക്ക് ഏറ്റവും ഉയർന്ന വീഡിയോ ക്വാളിറ്റി എക്സ്പീരിയൻസ് നൽകുന്ന രീതിയിൽ ഐഒഎസ് ഡിവൈസുകളിലെ ആപ്പിൽ മാറ്റങ്ങൾ വരുത്തുകയാണ് യൂട്യൂബ്. വൈകാതെ പ്രീമിയം മെമ്പർമാർക്ക് 1080p എച്ച്ഡി വീഡിയോ ക്വാളിറ്റിയുടെ മെച്ചപ്പെടുത്തിയ ബിറ്റ്‌റേറ്റ് പതിപ്പ് യൂട്യൂബ് പുറത്തിറക്കും.

എല്ലാവർക്കും ഇനിയും 1080p വീഡിയോകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെങ്കിലും മെച്ചപ്പെടുത്തിയ 1080p ക്വാളിറ്റി പ്രീമിയം മെമ്പർമാർക്ക് മാത്രമായിരിക്കും ലഭിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനൊപ്പം ഐഒഎസ്ലെ ഉപയോക്താക്കൾക്ക് ഷെയർപ്ലേ വഴി FaceTime ഉപയോഗിച്ച് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീഡിയോകൾ കാണാനുള്ള കഴിവ് ഉൾപ്പെടെ, പ്രീമിയം മെമ്പർമാർക്ക് വരുന്ന മറ്റ് ചില ഫീച്ചറുകൾ യൂട്യൂബ് വെളിപ്പെടുത്തി.  ആൻഡ്രോയിഡ് ഡിവൈസുകളിലെ മീറ്റ് ലൈവ് ഷെയറിങ്ങിലൂടെ ഈ സൌകര്യം ലഭ്യമാകും. വരും ആഴ്ചകളിൽ ഐഒഎസിലെ ഫേസ്ടൈമിലുള്ള ഷെയർപ്ലേ വഴിയും വാച്ച് വിത്ത് ഫ്രണ്ട്സ് എന്ന സൌകര്യം ഉപയോഗിക്കാൻ സാധിക്കും.

പ്രീമിയം മെമ്പർഷിപ്പ് എടുത്ത ആളുകൾ വൈഫൈ ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ യൂട്യൂബ് ലൈബ്രറിയിൽ സജഷൻസ് ആയി വന്നിട്ടുള്ള വീഡിയോകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്ന ഒരു സ്‌മാർട്ട് ഡൗൺലോഡ് ഫീച്ചർ യൂട്യൂബ് പ്രീമിയത്തിൽ പുതുതായി വരുന്നുണ്ട്. യാത്ര ചെയ്യുമ്പോഴും മറ്റും താല്പര്യമുള്ള വീഡിയോകൾ പ്ലേ ചെയ്യാൻ ഇന്റർനെറ്റ് ഇല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ഇതിലൂടെ ഒഴിവാകും. ഉപയോക്താക്കൾക്ക് സജഷനായി വരാറുള്ള വീഡിയോകൾ ഓഫ്ലൈനായി പ്ലേ ചെയ്യാൻ സാധിക്കും.

അതോടൊപ്പം ആൻഡ്രോയിഡ്, ഐഒഎസ്, വെബ് എന്നിവയിലെ ഡിവൈസുകളിൽ യൂട്യൂബ് മാറി മാറി ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ നേരത്തെ കണ്ടിരുന്ന വീഡിയോ പൌസ് ചെയ്തത് എവിടെയാണോ അവിടെ വച്ച് തന്നെ കണ്ട് തുടങ്ങാൻ സഹായിക്കുന്ന സംവിധാനം യൂട്യൂബ് നൽകും

Advertisment