ചന്ദ്രൻ രക്തവർണ്ണത്തിൽ... ആകാശത്ത് വിസ്മയമൊരുക്കി ഇന്ന് പൂർണ ചന്ദ്രഗ്രഹണം; ഇനി ഈ രക്തചന്ദ്രനെ കാണാൻ 2029 വരെ കാത്തിരിക്കണം

author-image
ടെക് ഡസ്ക്
New Update
blood-moon

ഇന്ത്യയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന്  പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഭൂമി ചന്ദ്രനെ പൂർണമായും മറയ്ക്കുന്നതോടെ ചന്ദ്രൻ രക്തവർണ്ണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പ്രതിഭാസം കാണാനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ ഇനി 2029 വരെ കാത്തിരിക്കേണ്ടി വരും.

Advertisment

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ സമയക്രമം അനുസരിച്ച്,  ഉച്ചകഴിഞ്ഞ് 3:20-ന് ഗ്രഹണം ആരംഭിക്കും. വൈകീട്ട് 4:34-ഓടെ പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുകയും ഈ സമയത്ത് ‘രക്തചന്ദ്രൻ’ (Blood Moon) ആഗതമാകുകയും ചെയ്യും. ഏകദേശം ഒരു മണിക്കൂർ നേരം നഗ്നനേത്രങ്ങൾ കൊണ്ട് ഈ വിസ്മയം കാണാൻ സാധിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Advertisment