New Update
/sathyam/media/media_files/2024/11/03/MeEGCrF8rp9FzT74yHuP.jpg)
പഠനത്തിലും ജോലിയിലുമെല്ലാം നിർമിത ബുദ്ധിയുടെ ഉപയോഗം വളരെ ഏറെയാണ് . അതേസമയം ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെയധികമാണ്. ഇങ്ങനെയൊരു വാർത്തയാണ് ഛത്തീസ്ഗഢിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Advertisment
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കോളേജിലെ വിദ്യാർഥിനികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിച്ച മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ നടപടി എടുത്തു. ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ വിദ്യാർഥിയെയാണ് കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.
കോളേജിലെ ഏകദേശം 36 ഓളം വിദ്യാർഥികളുടെ ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായി നിർമിച്ചിട്ടുണ്ട് എന്നാണ് വിവരം.