നെക്സ്റ്റ് പേപ്പര്‍ ഡിസ്‌പ്ലേ സാങ്കേതികവിദ്യയുമായി ആല്‍ക്കറ്റെല്‍ സ്മാര്‍ട്ട്ഫോണ്‍

author-image
ടെക് ഡസ്ക്
New Update
act smartpkone
കൊച്ചി: മുന്‍നിര ഫ്രഞ്ച് ടെക്നോളജി ബ്രാന്‍ഡായ ആല്‍ക്കറ്റെല്‍ വി3 സീരീസില്‍ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുന്നു. വി3 അള്‍ട്രാ, വി3 പ്രോ, വി3 ക്ലാസിക്. ടിസിഎല്‍ നല്‍കുന്ന പേറ്റന്റ് ചെയ്ത നെക്സ്റ്റ് ഡിസ്‌പ്ലേ സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണുകളാണിവ. ഇത് ഡിസ്‌പ്ലേ സാങ്കേതികവിദ്യ രംഗത്തെ സുപ്രധാന ചുവടുവയ്പാണ്. സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രധാനം ചെയ്യുന്നതാണ് ഇവയുടെ 4-ഇന്‍-1 ഡിസ്‌പ്ലേ മോഡ്. ഈ ഡിസ്‌പ്ലേയില്‍ നാല് വ്യത്യസ്ത വ്യൂവിംഗ് മോഡുകള്‍ ഉണ്ട്, റെഗുലര്‍ മോഡ്, ഇങ്ക് പേപ്പര്‍ മോഡ്, കളര്‍ പേപ്പര്‍ മോഡ്, മാക്‌സ് ഇങ്ക് മോഡ്, ഇവ ഒറ്റ ക്ലിക്കിലൂടെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. ഇത് തടസമില്ലാത്തതും വ്യക്തിഗതമാക്കിയതുമായ കാഴ്ചാനുഭവം നല്‍കുന്നു.

108എംപി സെന്‍സറും 8എംപി അള്‍ട്രാ-വൈഡ് ലെന്‍സും വൈവിധ്യമാര്‍ന്ന ഷൂട്ടിംഗിനായി 2എംപി മാക്രോ ക്യാമറയും. ബില്‍റ്റ്-ഇന്‍ ഫില്‍ട്ടറുകളുള്ള 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ ലൈറ്റിംഗ് സാഹചര്യങ്ങളില്‍ ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ ഉറപ്പാക്കുന്നു. ഹൈപ്പര്‍ ബ്ലൂ, ഷാംപെയ്ന്‍ ഗോള്‍ഡ്, ഓഷ്യന്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭ്യമായ വി3 അള്‍ട്രാ, ഡിസൈന്‍ സങ്കീര്‍ണ്ണതയും ദൈനംദിന പ്രവര്‍ത്തനക്ഷമതയും സംയോജിപ്പിക്കുന്നു.ആല്‍കാറ്റെല്‍ വി3 സീരീസ് ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. വി3 അള്‍ട്ര 17,999, വി3 പ്രോ 15,999,, വി3 ക്ലാസിക് 11,999 വിലയിലും ലഭ്യമാണ്.

4-ഇന്‍-1 ഡിസ്‌പ്ലേ മോഡ്,18ജിബി വരെ റാം ( 10ജിബിഎക്‌സ്പാന്‍ഷന്‍ റാം ഉള്‍പ്പെടെ), 26 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയം വാഗ്ദാനം ചെയ്യുന്ന 5200 എംഎഎച്ച് ബാറ്ററി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നതായി നെക്സ്റ്റ്‌സെല്‍ ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസര്‍ അതുല്‍ വിവേക് പറഞ്ഞു.

ഇന്ത്യയിലെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുമ്പോള്‍, 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്ന കാഴ്ചപ്പാടുമായി ഞങ്ങള്‍ യോജിക്കുന്നു. ഞങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലൂടെ, വിതരണ ശൃംഖലയിലെ ചടുലത വര്‍ദ്ധിപ്പിക്കാനും കര്‍ശനമായ ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കാനും ഇന്ത്യയുടെ വളരുന്ന സാങ്കേതിക മേഖലയ്ക്ക് അര്‍ത്ഥവത്തായ സംഭാവന നല്‍കാനും തങ്ങള്‍ ലക്ഷ്യമിടുന്നതായി നെക്സ്റ്റ്‌സെല്‍ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്‍ഷ് രതിയും
ഫ്‌ലിപ്കാര്‍ട്ട് മൊബൈല്‍സ് വൈസ് പ്രസിഡന്റ് സ്മൃതി രവിചന്ദ്രനും അഭിപ്രായപ്പെട്ടു.
Advertisment