Advertisment

ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം

author-image
ടെക് ഡസ്ക്
New Update
hyi7ufdtusrtfyguihjoppj

സംശയാസ്പദമായ ഫയലുകൾ അപ്രൂവ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സ്പാം അറ്റാക്ക് വർദ്ധനവിനെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ ഡ്രൈവ് .ഗൂഗിൾ  ഡ്രൈവ് ടീം ഈ പ്രശ്നം കണ്ടെത്തുകയും അത്തരം സ്‌പാം ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഒരു ഫയൽ സ്‌പാമാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, സ്‌പാം അടയാളപ്പെടുത്തുന്നതിനോ അൺമാർക്ക് ചെയ്യുന്നതിനോ ഗൂഗിൾ ഡ്രൈവ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഇവയിൽ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അവ അംഗീകരിക്കുകയോ ചെയ്യരുതെന്ന് ഉപയോക്താക്കളോട് ഗൂഗിൾ അഭ്യർത്ഥിച്ചു.

സ്‌പാം ആണെന്ന് സംശയിക്കുന്ന എല്ലാ ഫയലുകളിലും പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അല്ലെങ്കിൽ ഡ്രൈവിലെ സ്‌പാം അൺമാർക്ക് ചെയ്യണമെന്നും ഗൂഗിൾ ഡ്രൈവ് അധികൃതർ പറഞ്ഞു. നോട്ടിഫിക്കേഷൻ ഫയലുകൾ തുറക്കാത്ത സാഹചര്യങ്ങളിൽ ഗൂഗിൾ ആ  സ്‌പാം ഡോക്യുമെൻ്റ് തടഞ്ഞുവെന്നാണ് മനസിലാക്കേണ്ടത്.എന്നാൽ സ്പാം അറിയിപ്പുകൾ ലഭിച്ച ശേഷമാണ് ഇത്തരം സ്പാമുകളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തങ്ങൾ നടത്തുമെന്നും ഗൂഗിൾ വൃത്തങ്ങൾ പറഞ്ഞു. 

ഈ മുന്നറിയിപ്പ് ഗൂഗിൾ ഡ്രൈവ് ടീമിൽ നിന്ന് നേരിട്ട് അയക്കുന്നതും ഉപയോക്താക്കളെ സൈബർ സുരക്ഷാ ഭീഷണികളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.നിങ്ങളുടെ ഡാറ്റയുടെയും അക്കൗണ്ടുകളുടെയും സുരക്ഷ ഉറപ്പാക്കാൻ ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുമ്പോൾ ജാഗ്രത കാണിക്കുക.

Advertisment