കൂടുതല്‍ ഭാഷകളും കുറഞ്ഞ തോതിലെ ഇന്‍റര്‍നെറ്റിലെ പ്രവര്‍ത്തനവും കൂടുതല്‍ സൗകര്യങ്ങളുമായി ഭീം 3.0 അവതരിപ്പിച്ചു

New Update
sdfghklkjhg

കൊച്ചി:  കൂടുതല്‍ ഭാഷകളും കുറഞ്ഞ തോതിലെ ഇന്‍റര്‍നെറ്റിലെ പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെട്ട പണ ആസൂത്രണ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഭീം 3.0 അവതരിപ്പിച്ചു. 

Advertisment

നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വ്വീസസ് ലിമിറ്റഡിന്‍റെ (എന്‍ബിഎസ്എല്‍) 2016-ല്‍ പുറത്തിറക്കിയ ഭീമിന്‍റെ മൂന്നാം പതിപ്പാണ് ഭാരത് ഇന്‍റര്‍ഫെയ്സ് ഫോര്‍ മണി (ഭീം) 3.0. മറ്റ് ആപ്പുകളിലേക്കു പോകാതെ സുഗമമായി പണമടക്കല്‍ പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയില്‍ കച്ചവടക്കാര്‍ക്കായി ഭീം വേഗയും അവതരിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെയാവും ഇവ പൂര്‍ണമായും എല്ലാ സംവിധാനങ്ങളിലും ലഭ്യമാകുക.


കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയ ഭീം 3.0-ല്‍ 15 ഇന്ത്യന്‍ ഭാഷകളാണ് ലഭ്യമാകുക. കുറഞ്ഞ തോതിലെ നെറ്റ് വര്‍ക്ക് കണക്ഷനുകള്‍ ഉള്ളതോ വേഗത കുറഞ്ഞ ഇന്‍റര്‍നെറ്റ് ശൃംഖലകള്‍ ഉള്ളതോ ആയ പ്രദേശങ്ങളിലും സുഗമമായ ഇടപാടുകള്‍ ഭീം 3.0-യില്‍ സാധ്യമാകും.  ഇടപാടുകള്‍ ട്രാക്കു ചെയ്യാനും ആസൂത്രണം ചെയ്യാനും ചെലവുകള്‍ എളുപ്പത്തില്‍ തരം തരിക്കാനും എല്ലാം ഉള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.

ചെലവുകള്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇടയില്‍ സുഗമമായി സ്പ്ലിറ്റു ചെയ്യാനും ഇതിലൂടെ സാധിക്കും. കുടുംബാംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തി ചെലവുകള്‍ പങ്കു വെക്കാനും ചില ചെലവുകള്‍ ചുമതലപ്പെടുത്താനുമെല്ലാം സാധിക്കും. ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനും ലളിതമാക്കാനും ഭീം എന്നും മുഖ്യ പങ്കാണു വഹിച്ചിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അജയ് കുമാര്‍ പറഞ്ഞു. 

 

Advertisment