Advertisment

ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ചാറ്റ് ജിപിടി

author-image
ടെക് ഡസ്ക്
New Update
നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി പുറത്തിറക്കിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ ഇന്ത്യയിലും ആരംഭിച്ചതായി ഓപ്പണ്‍ എഐ



 പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ചാറ്റ് ജിപിടി. ഓരോ ചാറ്റുകളിലും ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ചുവയ്ക്കുകയും ആ വിവരങ്ങൾ ആവർത്തിക്കുന്നതിൽനിന്ന് തടയുകയും ചെയ്യുന്ന പുതിയ ഫീച്ചറാണ് ചാറ്റ് ജി പി ടി പുതുതായി അവതരിപ്പിക്കുന്നത്.

"ചാറ്റ് ജിപിടി ഉപയോഗിച്ച് മെമ്മറി പരിശോധിക്കുന്നു. എല്ലാ ചാറ്റുകളിലും നിങ്ങൾ ചർച്ച ചെയ്യുന്ന കാര്യങ്ങൾ ഓർമ്മിക്കുന്നു, വിവരങ്ങളുടെ ആവർത്തനം ഒഴിവാക്കി, ഭാവിയിലെ സംഭാഷണങ്ങൾ കൂടുതൽ സഹായകരമാക്കുകയും ചെയ്യുന്നു." കമ്പനി അറിയിച്ചു. എന്തെങ്കിലും കാര്യങ്ങൾ ഓർത്തിരിക്കണമെങ്കിൽ ചാറ്റ് ജിപിടി യോട് ആവശ്യപ്പെടാൻ സാധിക്കും. ഈ ആഴ്ച അവതരിപ്പിക്കുന്ന ഫീച്ചർ ഓഫ് ആക്കി ഇടാനും ഉപയോക്താവിന് കഴിയും.

Advertisment