ഡൽഹി: ഹോളി ആഘോഷം പ്രമാണിച്ച് പുതിയ അപ്‌ഡേറ്റുമായി ബി.എസ്.എന്‍.എല്‍. പ്രീപെയ്ഡ് കസ്റ്റമർക്കാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ പുതിയ പ്ലാൻ.
2,399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 425 ദിവസത്തെ വാലിഡിറ്റി ഇപ്പോള്‍ ലഭിക്കുമെന്ന് ബി.എസ്.എൻ.എൽ. അറിയിച്ചു.
മുമ്പ് 395 ദിവസം വാലിഡിറ്റി ലഭിച്ച സ്ഥാനത്താണ് 30 ദിവസം കൂടി അധികം ചേര്‍ത്ത് 2399 രൂപ റീച്ചാര്‍ജിന്‍റെ കാലാവധി 425 ദിവസമായി ബിഎസ്എന്‍എല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
‘കൂടുതല്‍ നിറങ്ങള്‍, കൂടുതല്‍ വിനോദം, ഇപ്പോള്‍ കൂടുതല്‍ വാലിഡിറ്റി!’ എന്ന കുറിപ്പോടെയാണ് റീച്ചാര്‍ജിന്‍റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ച വിവരം ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്.