വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായ വിവരം ഉടൻതന്നെ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെയും അറിയിക്കുക. തുടർന്ന് support@ whatsApp.com എന്ന ഇ-മെയിൽ അഡ്രസിലേക്ക് (Subject: please deactivate my WhatsApp number +973< < ...) ഈ ഉള്ളടക്കത്തിൽ ഒരു ഇ-മെയിൽ അയക്കുക. വിലാസം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തതിനാൽ ദയവായി എന്റെ അക്കൗണ്ട് നിർജീവമാക്കുക, ദയവായി എന്റെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുക.
നിങ്ങളുടെ നിലവിലുള്ള വാട്സ്ആപ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ മാറ്റിസ്ഥാപിക്കുക. ഫോൺ നിങ്ങളുടേതാണെന്ന് തെളിയിക്കുന്നതിനായി ഫോൺ വാങ്ങുന്ന സമയത്തുള്ള പർച്ചേസ് ബിൽ ഉണ്ടെങ്കിൽ വാട്സ്ആപ് കമ്പനിക്ക് അയച്ചുകൊണ്ട് ഫോണിന്റെ ഉടമസ്ഥാവകാശം തെളിയിക്കുക. ഉടൻതന്നെ വാട്സ്ആപ് കമ്പനിയിൽനിന്ന് നിങ്ങൾക്ക് മറുപടി ലഭിക്കും. ഇത് തെളിയിക്കപ്പെട്ടാൽ കമ്പനി നിങ്ങളുടെ വാട്സ്ആപ് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതായിരിക്കും. അതുവഴി ഹാക്കർക്ക് ആ നമ്പർ ഉപയോഗിക്കാൻ കഴിയില്ല. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാം.
കൂടാതെ ബഹ്റൈനിലെ സൈബർ സെല്ലിന്റെ നമ്പറായ 992 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ 33140193 എന്ന WhatsApp നമ്പറിലോ പരാതി കൊടുക്കാം. നിങ്ങളുടെ വാട്സ്ആപ് നമ്പർ ഉപയോഗിച്ച് ഹാക്കർമാർ വല്ല തട്ടിപ്പും നടത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ പരാതി നൽകിയിട്ടുണ്ട് എന്നുള്ളതിന് ഒരു തെളിവായി ഈ പരാതി ഉപയോഗപ്പെടുത്താം. മുമ്പ് നിങ്ങൾ ഉപയോഗിച്ചിരുന്ന അതേ ഫോൺ വഴിയാണ് മെസേജുകൾ whatsapp കമ്പനിക്ക് അയക്കേണ്ടത്.