പ്രത്യേക റീൽസ് ആപ്പ് വരുന്നു…. പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം

author-image
ടെക് ഡസ്ക്
New Update
ടിക് ടോക്കിനേയും സ്‌നാപ് ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രം

ഇൻസ്റ്റാഗ്രാം പുതിയ ഒരു ഷോർട്ട്-ഫോം വീഡിയോ ആപ്പ് അവതരിപ്പിക്കാൻ പോവുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് മേധാവി മൊസേരി ജീവനക്കാരോട് ഇതിനെ സംസാരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

Advertisment

ടിക് ടോക്കിന്റെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അനിശ്ചിതത്വ സാഹചര്യം മുതലെടുത്ത് സമാനമായ വീഡിയോ-സ്‌ക്രോളിംഗ് അനുഭവം നൽകാനാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു . എന്നാൽ മെറ്റാ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ജനുവരിയിൽ, മെറ്റ ഒരു പുതിയ വീഡിയോ എഡിറ്റിംഗ് ആപ്പ് എഡിറ്റ്‌സ് പ്രഖ്യാപിച്ചു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള സമാനമായ വീഡിയോ എഡിറ്റിംഗ് ആപ്പായ ക്യാപ്കട്ട് ഉപയോഗിക്കുന്നവരെ കൂടി തങ്ങളിലേക്ക് എത്തിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം.

Advertisment