കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കർണാടകയും ആന്ധ്രപ്രദേശും

author-image
ടെക് ഡസ്ക്
New Update
social media 1

ബാംഗളൂർ : കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കർണാടകയും ആന്ധ്രപ്രദേശും. കർണാടകയിൽ 16 വയസ്സിനും ആന്ധ്രാപ്രദേശിൽ 13 വയസിനും താഴെയുമുള്ള കുട്ടികൾക്കാണ് നിരോധനം. ബജറ്റ് അവതരണ വേളയിലാണ് നിരോധനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്.

Advertisment

കുട്ടികളുടെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാൽ നിരോധനം സൂക്ഷിച്ചു നടപ്പാക്കണമെന്ന് വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവയുടെ മാതൃക കമ്പനിയായ മെറ്റ മുന്നറിയിപ്പ് നൽകി. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും സംസ്ഥാനം ഈ തീരുമാനം പ്രഖ്യാപിക്കുന്നത്.

Advertisment