കെഡിഎമ്മിന് സീ ഭാരത് കി ഉഡാന്‍ അവാര്‍ഡ്

New Update
kdm

കൊച്ചി: ഇന്ത്യയിലെ പ്രമുഖ  മൊബൈല്‍ ആക്‌സസറീസ് ബ്രാന്‍ഡായ കെഡിഎമ്മിന് സീ ഭാരതിന്റെ 'ഭാരത് കി ഉഡാന്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നി്ന്നും  സീ ഭാരത് കി ഉഡാന്‍ അവാര്‍ഡ്' ലഭിച്ചു. \

Advertisment

ഭക്തര്‍ക്ക് ചാര്‍ജിംഗ് പിന്തുണ നല്‍കുന്നതിനായി 1080 മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ച് 2025 ലെ മഹാ കുംഭില്‍ കെഡിഎം സ്ഥാപിച്ചിരുന്നു.  ഇതുവഴി 45 ദിവസത്തെ പരിപാടിയില്‍ 23 ലക്ഷത്തിലധികം ഫോണുകള്‍ ചാര്‍ജ് ചെയ്തതായി കണക്കാക്കപ്പെടുന്നു,

2025 ലെ മഹാ കുംഭത്തില്‍  ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള ഭക്തര്‍ക്ക് അവരുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കി. കെഡിഎം ഭാരത് കാ ചാര്‍ജര്‍ ഉപയോഗിച്ച് മൊബൈലും സമ്പദ്വ്യവസ്ഥയും ചാര്‍ജ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ തുടരാന്‍ ഈ അവാര്‍ഡ് പ്രേരിപ്പിക്കുന്നതായി കെഡിഎമ്മിന്റെ സ്ഥാപകന്‍ എന്‍ ഡി മാലി പറഞ്ഞു.

2030 ഓടെ 10 കോടി വീടുകളില്‍ എത്തിച്ചേരാനുനും 50,000 സ്ത്രീകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും കെഡിഎം ലക്ഷ്യമിടുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു