Advertisment

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 30സെക്കന്റില്‍ ഒതുക്കേണ്ട; സ്റ്റാറ്റസില്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ഇടാം; പരിഷ്‌കാരവുമായി വാട്‌സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update
whats app.jpg

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇനി മുതൽ 30സെക്കന്റില്‍ കൂടുതൽ ഇടാം.   നിലവില്‍ സ്റ്റാറ്റസുകളുടെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്റായി വര്‍ദ്ധിപ്പിക്കുന്ന ഫീച്ചര്‍ പരീക്ഷണ ഘട്ടിലാണ്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് 60 സെക്കന്റാക്കുന്നതോടു കൂടി ഇനി വലിയ സ്റ്റാറ്റസുകള്‍ ഇടാന്‍ സാധിക്കും. ആണ്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായുള്ള വാട്‌സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവര്‍ക്ക് ഇപ്പോള്‍ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്‌സ്ആപിന്റെ ബീറ്റ ടെസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി മാറിയവര്‍ക്കാണ് ഈ ബീറ്റ അപ്‌ഡേറ്റ് ലഭിക്കുന്നത്.

മറ്റൊരു പ്രധാന അപ്‌ഡേഷനും വാട്‌സ്ആപിന്റെ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. ക്യു.ആര്‍ കോഡ് ഉപയോഗിച്ച് പണം നല്‍കാന്‍ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും ടെസ്റ്റിങ് കാലയളവ് പൂര്‍ത്തിയാവുന്നതോടെ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

Advertisment