/sathyam/media/media_files/aaWJLoa9SyMQOYkCChD9.jpg)
എ.ഐ ഉപയോഗിച്ച് ഫോട്ടോകളിലും വീഡിയോകളിലും ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം വെയ്ക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഫേസ് സ്വാപ്പ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.
ഇൻസ്റ്റഗ്രാമിൽ നിലവിലുള്ള ‘അവതാറുകൾ’ക്ക് പുറമെ, ‘ലൈക്നസ്’ എന്ന പേരിൽ ഉപയോക്താക്കളുടെ എ.ഐ പതിപ്പുകൾ നിർമിക്കാനുള്ള സൗകര്യം ഇനി വന്നേക്കാം. ഇത് സാധാരണ അവതാറുകളെക്കാൾ കൂടുതൽ കൃത്യതയുള്ളതും ഫോട്ടോ/ വീഡിയോ എഡിറ്റിങ്ങിന് അനുയോജ്യവുമാണ്.
ഫേസ് സ്വാപ്പിങ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ മുഖത്തിന് പകരം സുഹൃത്തുക്കളുടെയോ മറ്റ് അറിയുന്നവരുടേയോ മുഖം മാറ്റിച്ചേർക്കാൻ സാധിക്കും. എന്നാൽ ഇതിന് അതത് വ്യക്തികളുടെ മുൻകൂർ അനുമതി വേണം എന്നുള്ളിടത്താണ് ഇതിന്‍റെ സെക്യൂരിറ്റി വ്യക്തമാകുന്നത്.
ഒരാളുടെ മുഖം ഉപയോഗിക്കണമെങ്കിൽ ഇൻസ്റ്റഗ്രാം വഴി അവർക്ക് റിക്വസ്റ്റ് അയക്കണം. അവർ അനുവാദം നൽകിയാൽ മാത്രമേ ഫോട്ടോകളിലോ വീഡിയോകളിലോ ആ വ്യക്തിയുടെ മുഖം ചേർത്ത് വെയ്ക്കാന്‍ സാധിക്കൂ. ദുരുപയോഗം തടയുന്നതിനാണ് ഇത്തരത്തിലൊരു സുരക്ഷാ ക്രമീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us