മഹാകുംഭ് സൗണ്ട് ബോക്‌സ് അവതരിപ്പിച്ച് പേടിഎം

author-image
ടെക് ഡസ്ക്
New Update
കോവിഡ് കാലം; ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം

തിരുവനന്തപുരം: ഡിജിറ്റല്‍ സ്‌ക്രീനില്‍ തല്‍സമയ പേയ്‌മെന്റ് അലര്‍ട്ടുകളും തത്സമയ ഇടപാട് ട്രാക്കിങ്ങും ഉപയോഗിച്ച് വ്യാപാരികളെ ശാക്തീകരിക്കുന്നതിനായി പേടിഎം ഇന്ത്യന്‍ നിര്‍മ്മിത പേടിഎം മഹാകുംഭ് സൗണ്ട്‌ബോക്‌സ് വ്യാപാരികള്‍ക്ക് നല്‍കുന്നു.

Advertisment

പേടിഎമ്മിന്റെ വളര്‍ന്നു കൊണ്ടിരിക്കുന്ന സൗണ്ട്‌ബോക്‌സ് ശ്രേണിയിലെ ഏറ്റവും പുതിയ 4ജി ഉപകരണം പേയ്‌മെന്റുകളെ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ഇടപാടിന്റെ വിസിബിലിറ്റി മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.


പേടിഎം മഹാകുംഭ് സൗണ്ട് ബോക്‌സില്‍ തത്സമയ ഇടപാട് അപ്‌ഡേറ്റുകള്‍, ആകെ കളക്ഷന്‍, ഉപകരണത്തിന്റെ സ്റ്റാറ്റസ് എന്നിവ ഉള്‍പ്പെടെയുള്ള പേയ്‌മെന്റുകള്‍ വ്യക്തമായി കാണുന്ന ബില്‍റ്റ്-ഇന്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ഉണ്ട്.


ഇതിലൂടെ വ്യാപാരികള്‍ക്ക് ഇടപാടുകള്‍ തല്‍ക്ഷണം കാണാനും ഓഡിയോ അലര്‍ട്ടുകള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഒന്നിലധികം പേയ്‌മെന്റുകള്‍ നടത്തുന്ന തിരക്കേറിയ സമയങ്ങളിലും പുതിയ ബോക്‌സില്‍ പെട്ടെന്ന് പരിശോധന നടത്താന്‍ കഴിയും.


എല്ലാ യുപിഐ ആപ്പുകളും യുപിഐ വഴി റുപേ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകളും സ്‌കാന്‍ ചെയ്യാനും പണമടയ്ക്കാനും ഉപഭോക്താക്കളെ അനുവദിക്കുന്ന പേടിഎം ക്യുആര്‍ കോഡ് ഇതിലുണ്ട്. 11 ഭാഷകളില്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഭാഷയില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കും. ബാറ്ററിയില്‍ ചാര്‍ജ് 10 ദിവസം നില്‍ക്കും.

Advertisment