സുഖസൗകര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ബജറ്റ് സൗഹൃദ യാത്ര ഉറപ്പാക്കാന്‍ പേടിഎം ട്രാവല്‍

New Update
paytm travel

തിരുവനന്തപുരം: സുഖസൗകര്യങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ബജറ്റ് സൗഹൃദ യാത്ര ഉറപ്പാക്കാന്‍ പേടിഎം ട്രാവല്‍. പരിധികളില്ലാത്ത, പോക്കറ്റിനിണങ്ങുന്ന, സുതാര്യമായ യാത്രാ ടിക്കറ്റ് ബുക്കിങ്ങിന് യാത്രക്കാരെ പേടിഎം ട്രാവല്‍ സഹായിക്കുന്നു. എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകള്‍ മുതല്‍ സീറോ കണ്‍വീനിയന്‍സ് ഫീസുമുള്ള പേടിഎം ട്രാവല്‍ സ്മാര്‍ട്ട് ബുക്കിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ബജറ്റ് സൗഹൃദ യാത്ര ഉറപ്പാക്കുന്നു.

Advertisment

പേടിഎം ട്രാവലും ഫ്‌ളൈ91 ഉം തമ്മിലുള്ള പങ്കാളിത്തത്തിലൂടെ യാത്രക്കാര്‍ക്ക് ഗോവ, ബംഗളുരു, ഹൈദരാബാദ്, പൂന, ജല്‍ഗാവ്, സിന്ധുദുര്‍ഗ്, അഗത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോക്കറ്റിന് ഇണങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നു.



എയര്‍ലൈനുകള്‍ ടിക്കറ്റുകളുടെ നിരക്ക് കുറയ്ക്കുമ്പോള്‍ തന്നെ പേടിഎം ട്രാവല്‍ ഉപയോക്താക്കളെ അക്കാര്യം അറിയിക്കുന്നു. എക്‌സ്‌ക്ലൂസീവ് പ്രീ-സെയില്‍ പ്രൊമോഷനും യാത്രക്കാര്‍ക്ക് നിരക്ക് വര്‍ദ്ധിക്കുന്നതിന് മുമ്പ് ടിക്കറ്റ് വാങ്ങിക്കാനും സഹായിക്കും.


പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് പേടിഎം ട്രാവല്‍ പാസ് ഉപയോഗിച്ച് 1,299 രൂപയ്ക്ക് 15,200 രൂപയുടെ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ നേടാനാകും. എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഡിസ്‌കൗണ്ടുകള്‍ ലഭിക്കാനും കണ്‍വീനിയന്‍സ് ഫീസില്‍ ഇളവ് നല്‍കുകയും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനും സഹായിക്കുകയും ചെയ്യുന്നു. യാത്രാ ഇന്‍ഷ്വറന്‍സ് നല്‍കുന്നു. കൂടാതെ സീറ്റ് തിരഞ്ഞെടുക്കുമ്പോള്‍ നാല് തവണ വരെ 150 രൂപ ഇളവും ലഭിക്കുന്നു. ഇത് പേടിഎം ട്രാവലിനെ പണം ലാഭിക്കാനുള്ള അത്യാവശ്യ ഉപകരണമായി മാറ്റുന്നു.



പേടിഎം ട്രാവലിലെ നിരക്ക് കലണ്ടര്‍ ഏറ്റവും നിരക്ക് കുറഞ്ഞ തിയതികള്‍ രേഖപ്പെടുത്തുന്നു. കൂടാതെ, നിരക്ക് കുറയുമ്പോള്‍ അറിയിപ്പ് നല്‍കുകയും ചെയ്യുന്നു. പേടിഎം ട്രാവലിന്റെ ബണ്ടില്‍ഡ് പാക്കേജിലൂടെ വിമാന ടിക്കറ്റ്, ഹോട്ടല്‍, മറ്റ് യാത്ര സേവനങ്ങളുടെ ചെലവ് കുറയ്ക്കാം. രഹസ്യ ഫീസുകളും അധിക ചാര്‍ജുകളും ഒഴിവാക്കാനും സഹായിക്കുന്നു. സീസണല്‍, അവസാന നിമിഷ ഡീലുകളും ലഭിക്കാന്‍ പേടിഎം ട്രാവല്‍ സഹായിക്കുന്നു.