New Update
/sathyam/media/media_files/2025/05/28/T1uqOvWH00RdStyrmNRH.jpg)
പത്തനംതിട്ട: ലോക പ്രശസ്ത കണ്ണട നിർമ്മാതാക്കളായ റെയ് ബാൻ കമ്പനി പുറത്തിറക്കിയ മെറ്റ എഐ ഗ്ലാസിന് വൻ പ്രചാരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തത്സമയ വിവർത്തനം, ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ നേടാനും മെറ്റ എഐ,കണ്ണട ഫ്രെയിമിലുള്ള മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ് ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകർത്താനാകും.കൂടാതെ സംഗീതം കേൾക്കാനും കോളുകൾ എടുക്കാനുമാകും.
മാധ്യമ പ്രവർത്തകർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു കണ്ണടയാണിത്. മത്സര പരീക്ഷ ഹാളുകളിൽ ഇത്തരം കണ്ണടകൾ ഉപയോഗിച്ച് കോപ്പിയടിക്കുള്ള സാധ്യതയും ഏറെയാണ്.വ്യത്യസ്ത കളർ ഫ്രെയിമുകളിൽ ലഭ്യമായ ഈ കണ്ണടയുടെ വില അല്പം കൂടുതലാണെന്ന് പലരും അഭിപ്രായപ്പെടുന്നു.29,000 രൂപയ്ക്ക് മുകളിലാണ് ഈ കണ്ണടയുടെ വില.ആമസോൺ വഴിയും ഈ കണ്ണട ഓഡർ ചെയ്യാനാകും