/sathyam/media/media_files/2026/02/07/redmi-note-15-pro-2026-02-07-17-03-22.jpg)
ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി കഴിഞ്ഞ മാസം പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റെഡ്മി നോട്ട് 15 പ്രോ 5ജി (Redmi Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജി (Redmi Note 15 Pro+ 5G) എന്നിവയുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോർ, മറ്റ് പ്രമുഖ ഓഫ്‌ലൈൻ റീട്ടെയിൽ കടകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോണുകൾ സ്വന്തമാക്കാം.
റെഡ്മി നോട്ട് 15 പ്രോ 5ജിയ്ക്ക് 8GB+128GB മോഡലിന് 29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 8GB+256GB വേരിയന്റിന് 31,999 രൂപ നൽകണം. കാർബൺ ബ്ലാക്ക്, മിറേജ് ബ്ലൂ, സിൽവർ ആഷ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
റെഡ്മി നോട്ട് 15 പ്രോ പ്ലസ് 5ജിയ്ക്ക് ഇതിന്റെ 8GB+256GB ബേസ് മോഡലിന് 37,999 രൂപയാണ് വില. 12GB+256GB മോഡലിന് 39,999 രൂപയും, ഏറ്റവും ഉയർന്ന 12GB+512GB പതിപ്പിന് 43,999 രൂപയുമാണ് വില. കാർബൺ ബ്ലാക്ക്, കോഫി മോക്ക, മിറേജ് ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us