/sathyam/media/media_files/2025/05/14/PE1RUozoHjMWpfsCtO1N.jpg)
കൊച്ചി: ഗാലക്സി എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണായ ഗാലക്സി എസ്25 എഡ്ജിൻ്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. ടൈറ്റാനിയം ബോഡിയിൽ നിർമ്മിച്ചിരിക്കുന്ന ഗാലക്സി എസ്25 എഡ്ജ് സ്റ്റൈലും കരുത്തും ഒത്തുചേർന്ന് പ്രീമിയം, പ്രോ-ലെവൽ പെർഫോമൻസ് ഉറപ്പുനൽകുന്നു. ഐക്കണിക് ഗാലക്സി എഐ-പവേർഡ് ക്യാമറയും എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന രൂപകൽപ്പനയും ഗാലക്സി എസ്25 എഡ്ജിനെ കൂടുതൽ ആകർഷകമാക്കുന്നു.
മനോഹരവും കരുത്തുറ്റതുമായ ഡിസൈൻ
5.8 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോൺ, സ്മാർട്ട്ഫോൺ ഡിസൈനിലെ ഒരു മികച്ച എഞ്ചിനീയറിംഗ് നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ 163 ഗ്രാം ഭാരമുള്ള ഗാലക്സി എസ്25 എഡ്ജ്, ഗാലക്സി എസ് സീരീസിന്റെ ഐക്യരൂപകൽപ്പനയെ അതേപടി നിലനിർത്തിക്കൊണ്ട് തന്നെ സ്ലിം സ്മാർട്ട്ഫോണുകൾക്ക് ഒരു പുതിയ മാനം നൽകുന്നു.
ലൈറ്റ് ഡിസൈനിനൊപ്പം മികച്ച ഈടുനിൽപ്പും ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിമൽ ആയി വളഞ്ഞ എഡ്ജുകളും കരുത്തുറ്റ ടൈറ്റാനിയം ഫ്രെയിമും ദൈനംദിന ഉപയോഗത്തിന് സംരക്ഷണം നൽകുന്നു. ഗാലക്സി എസ്25 എഡ്ജിന്റെ മുൻവശത്തെ ഡിസ്പ്ലേയിൽ ഏറ്റവും പുതിയ ഗ്ലാസ് സെറാമിക് ആയ Corning® Gorilla® Glass Ceramic 2-ആണ് ഉപയോഗിച്ചിരിക്കുന്നത്.
200 എംപി ക്യാമറ
ഗാലക്സി എസ്25 എഡ്ജിന്റെ സ്ലിം, ലൈറ്റ് ഡിസൈൻ ഉപയോഗിച്ച് എവിടെയും എപ്പോഴും അവിസ്മരണീയമായ നിമിഷങ്ങൾ പകർത്താൻ സാധിക്കുന്നു. 200MP വൈഡ് ലെൻസ് ഗാലക്സി എസ് സീരീസിന്റെ ഐക്കണിക് ക്യാമറ അനുഭവം നിലനിർത്തുകയും നൈറ്റോഗ്രഫി ഒരു പുതിയ തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു. ക്യാമറയുടെ ഉയർന്ന റെസല്യൂഷൻ, കുറഞ്ഞ വെളിച്ചത്തിൽ പോലും 40 ശതമാനം വരെ മെച്ചപ്പെട്ട ബ്രൈറ്റ്നെസ്സിൽ ഷാർപ്പായ ചിത്രങ്ങൾ പകർത്താൻ ഉപയോക്താക്കൾക്ക് സാധിക്കുന്നു. ഓട്ടോഫോക്കസ് ഫീച്ചറോട് കൂടിയെത്തുന്ന 12MP അൾട്രാ-വൈഡ് സെൻസറുപയോഗിച്ച് മാക്രോ ഫോട്ടോഗ്രാഫിയും സാധ്യമാകുന്നു.
ഗാലക്സി എസ്25-ൽ ഒപ്റ്റിമൈസ് ചെയ്ത പ്രോവിഷ്വൽ എഞ്ചിൻ തന്നെയാണ് ഗാലക്സി എസ്25 എഡ്ജിലും സജ്ജീകരിച്ചിരിക്കുന്നത്. വസ്ത്രങ്ങളുടെയോ ചെടികളുടെയോ ഷാർപ്പായ ഡീറ്റയിലുകളും പോർട്രെയ്റ്റുകളിൽ സ്വാഭാവികവും യഥാർത്ഥവുമായ സ്കിൻ ടോണും ഇത് ഉറപ്പാക്കുന്നു. ഓഡിയോ ഇറേസർ, ഡ്രോയിംഗ് അസിസ്റ്റ് തുടങ്ങിയ ഗാലക്സി എഐ-പവേർഡ് എഡിറ്റിംഗ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
മികവുറ്റ പ്രകടനം
ഉപഭോക്താക്കൾക്ക് പ്രീമിയം പ്രകടനം നൽകുന്നതിനായാണ് ഗാലക്സി എസ്25 എഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഗാലക്സിക്കായുള്ള Snapdragon 8 ® Elite Mobile Platform ആണ് ഈ മോഡലിന് കരുത്ത് പകരുന്നത്. Qualcomm Technologies, Inc.-ൽ നിന്ന് കസ്റ്റമൈസ് ചെയ്ത ഈ ചിപ്സെറ്റ് ഗാലക്സി എസ്25 എഡ്ജിന്റെ ഓൺ-ഡിവൈസ് എഐ പ്രോസസ്സിംഗ് ശേഷികൾക്ക് ഊർജ്ജം നൽകുകയും ദിവസം മുഴുവൻ വേഗതയേറിയ പ്രകടനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നേർത്തതും എന്നാൽ കൂടുതൽ വിസ്തൃതവുമായി റീകോൺഫിഗർ ചെയ്തിരിക്കുന്ന വേപ്പർ ചേംബർ ദീർഘനേരം ഉപയോഗിക്കുമ്പോഴും ഫോണിനെ ഹീറ്റിങ്ങിൽ നിന്നും സംരക്ഷിക്കുന്നു.
ഗാലക്സി എസ് സീരീസിന്റെ പ്രകടന നിലവാരത്തിനൊത്ത്, ഗാലക്സി എസ്25 എഡ്ജിൽ നൂതനവും കാര്യക്ഷമവുമായ എഐ ഇമേജ് പ്രോസസ്സിംഗ് ഫീച്ചറായ പ്രോസ്കെയിലറും സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഡിസ്പ്ലേ ഇമേജ് സ്കെയിലിംഗ് ക്വാളിറ്റിയിൽ 40 ശതമാനം വരെ മെച്ചപ്പെടുത്തുന്നു. കൂടാതെ സാംസങ്ങിന്റെ കസ്റ്റമൈസ്ഡ് മൊബൈൽ ഡിജിറ്റൽ നാച്ചുറൽ ഇമേജ് എഞ്ചിനും (mDNIe) ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഗാലക്സി എഐ
ഓരോ സ്പർശനത്തിലും ഗാലക്സി എഐ സംയോജിപ്പിച്ചിരിക്കുന്ന ഗാലക്സി എസ്25 എഡ്ജ്, ഉപഭോക്താക്കളുടെ ഏറ്റവും സ്വാഭാവികവും സാഹചര്യബോധമുള്ളതുമായ മൊബൈൽ എഐ അനുഭവങ്ങൾ നൽകുന്നു. സ്വകാര്യ ഡാറ്റ സുരക്ഷിതമാക്കിക്കൊണ്ട് തന്നെ
വ്യക്തിഗതമാക്കിയ മൾട്ടിമോഡൽ എഐ ശേഷികൾ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു.
ഗാലക്സി എസ്25 സീരീസിലെ പോലെ തന്നെ, ഗാലക്സി എസ്25 എഡ്ജിലും ഒന്നിലധികം ആപ്ലിക്കേഷനുകളിൽ എഐ ഫീച്ചറുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നു. കൂടാതെ ഗാലക്സി എഐ ഇപ്പോൾ ദൈനംദിന കാര്യങ്ങളുമായി കൂടുതൽ സംയോജിക്കപ്പെടുന്നു. നൗ ബ്രീഫിലും നൗ ബാറിലും തേർഡ് പാർട്ടി ആപ്പ് ഇന്റഗ്രേഷനുകൾ ഉൾപ്പെടുന്നു, ഇത് ദൈനംദിന യാത്ര, ഡൈനിങ്ങ് എന്നിവയിലും കൂടുതൽ സൗകര്യവും സഹായകരമായ റിമൈൻഡറുകളും നൽകുന്നു.
ഗൂഗിളുമായുള്ള ഗാലക്സിയുടെ സംയോജനത്തിലൂടെ, ഗാലക്സി എസ്25 എഡ്ജ് ജെമിനിയുടെ ഏറ്റവും പുതിയ ഫീച്ചറുകൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. ഉദാഹരണത്തിന്, ജെമിനി ലൈവിൻ്റെ പുതിയ ക്യാമറ, സ്ക്രീൻ ഷെയറിംഗ് ഫീച്ചറുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ സ്ക്രീനിലോ ചുറ്റുപാടിലോ കാണുന്നത് ജെമിനി ലൈവിനെ കാണിക്കാനും തത്സമയ സംഭാഷണത്തിൽ ഏർപ്പെടാനും കഴിയും.
ഗാലക്സി എസ്25 എഡ്ജിലെ ഗാലക്സി എഐ സ്വകാര്യതയെ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. ഓൺ-ഡിവൈസ് എഐ പ്രോസസ്സിംഗ് സാംസങ് നോക്സ് വോൾട്ട് ഉപയോഗിച്ച് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നു, ഹൈപ്പർ-പേഴ്സണലൈസ്ഡ് മൊബൈൽ അനുഭവങ്ങൾ സ്വകാര്യതയെ ഒരിക്കലും ഹനിക്കില്ലെന്ന് സാംസങ് ഉറപ്പാക്കുന്നു.
വില, ലഭ്യത, പ്രീബുക്കിങ് ഓഫറുകൾ
ഗാലക്സി എസ്25 എഡ്ജ് എല്ലാ പ്രമുഖ ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. ഗാലക്സി എസ്25 എഡ്ജ് മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 12,000 രൂപ വിലമതിക്കുന്ന സൗജന്യ സ്റ്റോറേജ് അപ്ഗ്രേഡ് ലഭിക്കും. ഉപഭോക്താക്കൾക്ക് ഡിവൈസിൽ 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാക്കാം. ഗാലക്സി എസ്25 എഡ്ജ് രണ്ട് ആകർഷകമായ നിറങ്ങളിൽ ലഭ്യമാകും – ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്. ഗാലക്സി എസ്25 എഡ്ജിനെയും ഗാലക്സി എസ്25 സീരീസിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Samsung.com സന്ദർശിക്കുക.