മെസേജ് അയച്ചത് തെറ്റിപ്പോയോ? പേടിക്കേണ്ട, അത് ഡിലീറ്റ് ചെയ്യാം; പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ മെസേജ്

author-image
ടെക് ഡസ്ക്
New Update
ഗൂഗിള്‍ സെര്‍ച്ച്‌ വഴി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യേണ്ടത് ഇങ്ങനെ...

ഗൂഗിൾ മെസേജ് പലരും ഉപയോ​ഗിക്കുന്ന ഒന്നാണ്. ഫോണുകളിൽ നിന്ന് ഫോണുകളിലേക്ക് എസ്എംഎസ് ആയി സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഗൂഗിൾ മെസേജ് റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് (ആർസിഎസ്) സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

Advertisment

വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾ എത്തിയപ്പോൾ പ്രതാപം അൽപ്പം കുറഞ്ഞെങ്കിലും ഫീൽഡ് വിട്ട് പോയിട്ടില്ല. ഇപ്പോഴും പലരും ഈ ആപ്പ് ഉപയോ​ഗിക്കാറുണ്ട്. ഇതാ പുതിയ അപ്ഡേറ്റിന് ഒരുങ്ങുകയാണ് ഗൂഗിൾ മെസേജ്. വാട്‌സ്ആപ്പിലെ ജനപ്രിയ സംവിധാനമായ ചാറ്റ് ഡിലീറ്റ് ഗൂഗിൾ മെസേജും ഉപയോ​ഗിക്കാൻ പോകുന്നു. 

മെസേജുകൾ 15 മിനിറ്റിനുള്ളിൽ ഇനിമുതൽ അയച്ച ആൾക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ തെറ്റായ സന്ദേശങ്ങൾ അയച്ചാലും ഉപഭോക്താവിന് ഉടനടി അത് ഡിലീറ്റ് ചെയ്യാൻ സാധിക്കും. വാട്‌സ്ആപ്പിൽ നിലവിൽ ഉള്ള ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറാണ് ഗൂഗിൾ മെസേജിലും ഉടൻ ലഭ്യമാകുന്നത്.

Advertisment