New Update
/sathyam/media/media_files/2026/01/22/bill-gates-2026-01-22-15-59-02.jpg)
വൈറ്റ് കോളർ ജോലികളുടെ നിലനിൽപ്പ് അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഗുരുതര ഭീഷണിയിലാകുമെന്ന മുന്നറിയിപ്പ് നല്‍കി മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ ബിൽ ഗേറ്റ്സ്. ലോക ഇക്കോണമിക് ഫോറത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ഓഫീസുകളിൽ ഇരുന്നുള്ള ഭരണ, മാനേജ്മെന്റ് അടക്കമുള്ള വൈറ്റ് കോളർ ജോലികൾക്ക് ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വികസിക്കുന്ന വേഗം കണക്കിലെടുത്താൽ വരാനിരിക്കുന്ന വർഷങ്ങളിൽ ഈ മേഖലയിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നും നിരവധി ജോലികൾ ഇല്ലാതാകുമെന്നും ഗേറ്റ്സ് വ്യക്തമാക്കി. ഇത് സർക്കാരുകൾ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us