Advertisment

സ്മാർട്ട്ഫോണിനെ ടിവി റിമോട്ടായി മാറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം

സ്മാർട്ട്ഫോണുകളിൽ ചിലതിലെങ്കിലും പ്രീ ഇൻസ്റ്റാൾഡ് റിമോട്ട് ആപ്പ് ഉണ്ടാകാറുണ്ട്. റെഡ്മി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത്തരമൊരു ആപ്പ് ലഭിക്കും. ടിവി, എസി എന്നിങ്ങനെയുള്ള പലതും പ്രവർത്തിപ്പിക്കാൻ ഈ റിമോട്ടുകൾ മതിയാകും

author-image
ടെക് ഡസ്ക്
New Update
joih;gidxyrdufyghiojk[pkb'

റിമോട്ട് കാണാതാവുന്നത് സാധാരണ സംഭവമാണ്. കുട്ടികളുള്ള വീടാണെങ്കിൽ അവരത് കളിക്കാൻ എടുത്ത് പൊട്ടിച്ച് കളയാനും സാധ്യതയുണ്ട്. സോഫയുടെ അടിയിലോ മറ്റെവിടെയെങ്കിലുമോ ടിവി റിമോട്ടുകൾ കാണാതാവുകയും ചെയ്യാറുണ്ട്. അത്യാവശ്യമായി റിമോട്ട് തിരയുമ്പോഴാണ് ഇത്തരത്തിൽ കാണാതായത് എങ്കിൽ എന്ത് ചെയ്യും?. ഇതിനുള്ള പരിഹാരം നമ്മുടെ സ്മാർട്ട്ഫോണുകളിൽ തന്നെയുണ്ട്. സ്മാർട്ട്ഫോണിനെ നമുക്ക് വളരെ എളുപ്പം ടിവി റിമോട്ടായി മാറ്റാൻ സാധിക്കും.

Advertisment

സ്മാർട്ട്ഫോണുകളിൽ ചിലതിലെങ്കിലും പ്രീ ഇൻസ്റ്റാൾഡ് റിമോട്ട് ആപ്പ് ഉണ്ടാകാറുണ്ട്. റെഡ്മി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത്തരമൊരു ആപ്പ് ലഭിക്കും. ടിവി, എസി എന്നിങ്ങനെയുള്ള പലതും പ്രവർത്തിപ്പിക്കാൻ ഈ റിമോട്ടുകൾ മതിയാകും. നമ്മൾ ഇത്തരം ആപ്പുകളിലേക്ക് ഡിവൈസിനെ സിങ്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീട് സേവ് ചെയ്ത ആ റിമോട്ട് കോൺഫിഗറേഷൻ ഉപയോഗിച്ച് നമുക്ക് ടിവിയോ ഡിടിഎച്ച് ബോക്സോ എസിയോ പ്രവർത്തിപ്പിക്കാം.

ഐഫോണോ, ആൻഡ്രോയിഡ് ഫോണോ ഉപയോഗിക്കുന്നവർക്ക് ടിവി റിമോട്ടായി ഉപയോഗിക്കാൻ സാധിക്കുന്ന സുരക്ഷിതമായ ആപ്പാണ് ഗൂഗിൾ ടിവി. ഗൂഗിൾ ടിവി ഇൻസ്റ്റാൾ ചെയ്താൽ വീട്ടിലുള്ള ടിവിക്ക് വേറെ റിമോട്ട് അന്വേഷിച്ച് നടക്കേണ്ട കാര്യമുണ്ടാകില്ല. ഈ ആപ്പ് വഴി എളുപ്പം നിങ്ങൾക്ക് ടിവി പ്രവർത്തിപ്പിക്കാം. എങ്ങനെയാണ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഗൂഗിൾ ടിവി ആപ്പ് ഉപയോഗിച്ച് ടിവി പ്രവർത്തിപ്പിക്കുന്നത് എന്ന നോക്കാം. ഈ ആപ്പ് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

    ഐഫോൺ ടിവിയിലേക്ക് കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, സാധാരണ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിങ്ങളുടെ ടിവി നിയന്ത്രിക്കുന്നത് പോലെ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം. ചാനൽ മാറ്റാനും വോളിയം ക്രമീകരിക്കാനും പ്ലേബാക്ക് നിയന്ത്രിക്കാനും മറ്റും നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണോ ഐഫോണോ ഉപയോഗിക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ സ്മാർട്ട്ഫോണിനെ ടിവി റിമോട്ടാക്കി മാറ്റാവുന്നതാണ്.

    smartphones tv-remote
    Advertisment