/sathyam/media/post_banners/qZFDMpcPCk3rVdBp9zev.jpg)
കൊച്ചി: തടസ്സമില്ലാത്ത മാച്ച്സ്ട്രീമിംഗിന് മതിയായ,വേഗമുള്ള ഡാറ്റ ആവശ്യങ്ങള്‍ക്കുമായി വി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്‍റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും ആസ്വദിക്കാനാകും.
ഈ ഐപിഎല്‍സീസണിന്പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 101രൂപ, 399രൂപ, 239രൂപ എന്നീ3പുതിയ റീചാര്‍ജുകള്‍ വി അവതരിപ്പിച്ചു.
101രൂപയുടെ റീചാര്‍ജ്5ജിബി ഡാറ്റയ്ക്കൊപ്പം3മാസത്തെ ജിയോഹോട്ട്സ്റ്റാര്‍ (മൊബൈല്‍) സബ്സ്ക്രിപ്ഷന്‍ നല്‍കുന്നു.
399രൂപയുടെ റീചാര്‍ജ്28ദിവസത്തേക്ക്അണ്‍ലിമിറ്റഡ് കോളുകളും, രാത്രി12മുതല്‍ ഉച്ചക്ക്12വരെ അണ്‍ലിമിറ്റഡ് ഡാറ്റയും,കൂടാതെ പ്രതിദിനം2ജിബി അധിക ഡാറ്റയുംജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും നല്‍കുന്നു.
239രൂപയുടെ റീചാര്‍ജ്28ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും, 2ജിബിഡാറ്റയും,ജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും നല്‍കുന്നു.
എല്ലാ റീചാര്‍ജ് പായ്ക്കുകളും ജിയോഹോട്ട്സ്റ്റാറിന്‍റെ മൊബൈല്‍ സബ്സ്ക്രിപ്ഷന്‍ മാത്രമാണ് നല്‍കുന്നത്.