വാട്‌സ്ആപ്പില്‍ ഇനി മെസേജുകള്‍ ഷെഡ്യൂൾ ചെയ്യാം; പുതിയ ഫീച്ചര്‍ വരുന്നു

author-image
ടെക് ഡസ്ക്
New Update
WhatsApp

മുൻകൂട്ടി സന്ദേശങ്ങൾ തയ്യാറാക്കി നിർദ്ദിഷ്‍ട തീയതിയിലും സമയത്തും ഓട്ടോമാറ്റിക്കായി അയയ്ക്കാൻ സാധിക്കുന്ന പുതിയ 'ഷെഡ്യൂൾഡ് മെസേജസ്' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ജന്മദിനാശംസകൾ, പ്രധാന റിമൈൻഡറുകൾ, അല്ലെങ്കിൽ സമയപരിധിയുള്ള അറിയിപ്പുകൾ എന്നിവ കൃത്യസമയത്ത് എത്തിക്കുന്നതിന് ഈ ഫീച്ചർ സഹായകരമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അയയ്ക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്‌ത സന്ദേശങ്ങൾ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും.

Advertisment

ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലൂടെ ലഭ്യമായ ഈ ബീറ്റ പതിപ്പിൽ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണം പൂർത്തിയായ ശേഷം ഐഫോൺ ഉപയോക്താക്കൾക്ക് ഇത് പൊതുവായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment