ഇനി കീശകാലിയാകാതെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം വിസാഡിലൂടെ; വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ഒരു ലക്ഷം കവിഞ്ഞു

author-image
ടെക് ഡസ്ക്
New Update
wizad

കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള പോസ്റ്റര്‍ ഡിസൈന്‍ സാധ്യമാക്കുന്ന വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുമായി മുന്നേറുന്നു.

Advertisment

മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്.


സനീദ് എം ടി പി, റിത്വിക് പുറവങ്കര, ആഷിക് അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് കൊവിഡ് കാലത്താണ് ഈ ആപ്പിന് രൂപം നല്‍കിയത്. ചില ബ്രാന്‍ഡുകള്‍ക്ക് ഡിസൈനിംഗ് ഒരുക്കുകയാണ് ആദ്യം ചെയ്തത്.


 എന്നാല്‍ ഈ മേഖലയെ ജനകീയവത്കരിച്ചാല്‍ അത് വലിയ അവസരമായിരിക്കുമെന്ന തിരിച്ചറിവിലൂടെയാണ് വിസാഡിന് രൂപം നല്‍കിയത്. ഇന്ന് ലോകത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും വിസാഡിന് ഉപഭോക്താക്കളുണ്ടെന്ന് സനീദ് പറഞ്ഞു.


ഉത്സവസീസണുകളിലാണ് ചെറുകിട ബിസിനസുകാര്‍ക്ക് ഇത്തരം പോസ്റ്ററുകള്‍ ഏറെ അത്യാവശ്യമായി വരുന്നത്. കഴിഞ്ഞ ഓണത്തിന് രണ്ട് ലക്ഷത്തിലധികം പോസ്റ്ററുകളാണ് വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് വഴി രൂപകല്‍പന ചെയ്തത്. 


ക്രിസ്മസ്-പുതുവത്സര വിപണിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സനീദ് പറഞ്ഞു. ഫോട്ടോയെടുക്കുക, ഉത്പന്നത്തിന്‍റെ വിവരം നല്‍കുക ഇത്രയും മാത്രമാണ് ഉപഭോക്താവ് ആപ്പിലൂടെ ചെയ്യേണ്ടതെന്ന് വിസാഡ് സഹസ്ഥാപകനായ റിത്വിക് പുറവങ്കര പറഞ്ഞു.

ബാക്കിയെല്ലാം നിര്‍മ്മിത ബുദ്ധി നോക്കിക്കോളും. മികച്ച ഡിസൈനിലുള്ള പോസ്റ്ററുകളില്‍ നിന്ന ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.