/sathyam/media/media_files/2024/12/31/xjNvMFTxgQMxWVsS91sN.jpg)
ടെക്സ്റ്റ് സന്ദേശങ്ങൾ ഹൈഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. സ്പോയിലറുകളായി സന്ദേശങ്ങളെ മറയ്ക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ വാട്ട്സ്ആപ്പ് ബീറ്റ പതിപ്പായ 26.6.10.71 ൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. സന്ദേശങ്ങൾ മറച്ചു ലഭിക്കുകയും ടാപ്പ് ചെയ്യുമ്പോൾ തെളിഞ്ഞുവരുന്ന രീതിയിലുമാണ് പുതിയ ഫീച്ചർ. ചിത്രങ്ങൾ, വീഡിയോകൾ, മറ്റു ഫയലുകൾ എന്നിവകളിൽ ഈ ഫീച്ചർ ഉപയോ​ഗിക്കാൻ സാധിക്കുകയില്ല. ടെക്സ്റ്റ് സന്ദേശങ്ങളിൽ മാത്രമാണ് ഇത്തരം ഫീച്ചറുകൾ ഉപയോ​ഗിക്കാൻ പറ്റുകയുള്ളൂ.
നിലവിൽ ആപ്പിളിന്റെ ഐമെസേജിൽ ഇൻവിസിബിൾ ഇങ്ക് ഫോർമാറ്റിൽ സമാനമായ ഫീച്ചർ ലഭ്യമല്ല. പുതിയ ഫീച്ചർ പ്രകാരം സ്പോയിലറായി അടയാളപ്പെടുത്ത ഭാ​ഗം മറഞ്ഞ നിലയിലായിരിക്കും സ്വീകർത്താവിന് ലഭ്യമാകുക. മെസേജ് ബബിളിൽ ടാപ്പ് ചെയ്യുമ്പോൾ സന്ദശം സ്വീകർത്താവിന് വായിക്കാനും സാധിക്കും. ബീറ്റാ ടെസ്റ്റർമാർക്ക് നിലവിൽ ഈ ഓപ്ഷൻ ലഭ്യമാണെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us