ഇനി വാട്‌സ്ആപ്പ് വെബിൽ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം

author-image
ടെക് ഡസ്ക്
New Update
whatsapp

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിൽ  മെസേജിങ്ങിന് മാത്രമല്ല ഇന്റർനെറ്റ് കോളിങിനും ഫോട്ടോ, വീഡിയോ, രേഖകൾ എന്നിവ പങ്കുവയ്ക്കുന്നതിനും നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്. 

Advertisment

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായ ഇടവേളകളിൽ നിരവധി അപ്‍ഡേയ്റ്റുകളും ഫീച്ചറുകളുമാണ് ഇവർ നൽകുന്നതും. ഇത്തരത്തിൽ വർഷങ്ങൾക്ക് മുൻപേ വാട്സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് വെബ് എന്ന് പറയുന്നത്.

ഇപ്പോഴിതാ അതിലും പുതിയ ഒരു ഫീച്ചർ അവർ നൽകുകയാണ്. ഇനി മുതൽ കമ്പ്യൂട്ടറിലെ ബ്രൗസറിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് വോയ്‌സ്, വീഡിയോ കോളുകൾ വിളിക്കാൻ കഴിയും.

ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ആശയവിനിമയം നടത്താൻ ഇത് വളരെയേറെ സഹായകമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയെത്തുന്ന ഈ മാറ്റം ഘട്ടം ഘട്ടമായാണ് ലഭ്യമാകുന്നത്.

എന്നാൽ, ലോകത്തിന്റെ മറ്റിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമ്പോഴും, യുഎഇയിൽ വാട്‌സ്ആപ്പ് കോളിംഗിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അപ്പോഴും തുടരും. ഇന്റർനെറ്റ് വഴിയുള്ള വോയ്‌സ് കോളുകൾക്ക് ലൈസൻസുള്ള സേവന ദാതാക്കൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന ടി.ഡി.ആർ.എ നിയമമാണ് ഇതിനു കാരണം. ഇക്കാരണത്താൽ തന്നെ നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ബോട്ടിം (BOTIM), ഗോചാറ്റ് (GoChat) തുടങ്ങിയ ആപ്പുകളെ പ്രവാസികൾക്ക് തുടർന്നും ആശ്രയിക്കേണ്ടി വരും.

Advertisment